കനകയെ ചതിച്ചത് ആര്?

പ്രിയപ്പെട്ടവരേ കനകയെ ഓർമ്മയില്ലേ. ശാലീന സൗന്ദര്യം കൊണ്ടും തിളങ്ങുന്ന കണ്ണുകൾ കൊണ്ടും നിരവധി വേഷങ്ങളിലൂടെ നമ്മളെ വിസ്മയിപ്പിച്ച കനകതാരം. ഇന്ന് അഭിനയമൊക്കെ അവസാനിപ്പിച്ചെങ്കിലും ഒരു കാലത്ത് തെന്നിന്ത്യക്കും പ്രത്യേകിച്ച് മലയാളത്തിനുമൊക്കെ ഏറെ ഡിമാൻഡുള്ള താരമായിരുന്നു കനക. അഭിനയരംഗത്ത് കത്തി തിളങ്ങിനിൽക്കുമ്പോഴായിരുന്നു കനക വെള്ളിത്തിരയിൽ നിന്ന് അപ്രത്യക്ഷയാകുന്നത്. എന്തായിരുന്നു കനകയുടെ ജീവിതത്തിൽ സംഭവിച്ചത്. അവർ മരിച്ചെന്നും മാറാരോഗമാണെന്നും വരെ പറഞ്ഞ് പരത്തിയവരും എഴുതി കൂട്ടിയവരും ഉണ്ട് .. ശരിക്കും അഭിനയം സ്വയം മതിയാക്കുകയായിരുന്നോ അവർ? അതോ അവരുടെ സിനിമാ ജീവിതം അവസാനിപ്പിക്കാൻ മറ്റാരെങ്കിലും കാരണമായിട്ടുണ്ടോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് ഇത്തവണ കൊച്ചി ടു കോടമ്പാക്കം

കനക മഹാലക്ഷ്മി എന്നാണ് കനകയുടെ പൂർണ്ണമായ പേര്. 1973 ൽ ചെന്നൈയിലൽ നടി ദേവികയുടെയും അസിസ്റ്റൻ്റ് ഡയറക്ടർ ദേവദാസിൻ്റെയും മകളായിരുന്നു കനകയുടെ ജനനം. രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, വിജയ് കാന്ത്, പ്രഭു, കാർത്തിക് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട് കനകയുടെ അമ്മ ദേവിക. വിവാഹത്തിന് മൂന്ന് വർഷങ്ങൾക്ക് ശേഷം മാതാപിതാക്കൾ വേർപിരിഞ്ഞതിനെ തുടർന്ന് മുത്തശ്ശിയുടെ സംരക്ഷണയിലായിരുന്നു കനകയുടെ പിന്നീടുള്ള കാലം. വൈകാതെ
അമ്മയുടെ ചുവടുപിടിച്ച് മകൾ കനകയും മെല്ലെ സിനിമാരംഗത്തേക്ക് കടന്നു

1989 ൽ ഇറങ്ങിയ കരകാട്ടക്കാരൻ ആണ് കനകയുടെ ആദ്യ ചിത്രം. ഇതിൽ നായികയായിട്ടാണ് കനക അഭിനയിച്ചത്. ഇതൊരു വിജയ ചിത്രമായിരുന്നു എങ്കിലും പിന്നീട് കനകയുടെ ചിത്രങ്ങളിൽ കുറെയെണ്ണം ശ്രദ്ധിക്കാതെ പോയി. 1991 ൽ പുറത്തിറങ്ങിയ അതിസയ പിറവി, പെരിയ കുടുംബം, ചാമുണ്ടി എന്നിവയിൽ കനയ്ക്ക് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളാണ് ലഭിച്ചത്.

സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത ഗോഡ്ഫാദർ ആയിരുന്നു കനകയുടെ ആദ്യ മലയാള ചിത്രം.പിന്നീട് മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ നായികയായും അല്ലാതെയും ഒട്ടേറെ മലയാളചലച്ചിത്രങ്ങളിൽ കനക അഭിനയിച്ചു.

1980 കളുടെ അവസാനത്തിൽ താരപദവിയിലേക്ക് ഉയർന്ന് ദക്ഷിണേന്ത്യയിലുടനീളമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ കനക, 26 വയസ്സുള്ളപ്പോൾ പൊതുജീവിതത്തിൽ നിന്ന് പൂർണ്ണമായും പിന്മാറിയത് ഒത്തിരി ചോദ്യങ്ങൾ ബാക്കിയാക്കിയാണ്. പ്രക്ഷുബ്ധമായ ഒരു കുടുംബ പശ്ചാത്തലത്തിൽനിന്ന് വന്ന കനക ആത്മവിശ്വാസത്തോടെയാണ് സിനിമാ മേഖലയിലേക്ക് പ്രവേശിക്കുകയും പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തത്.

2007-ൽ,കാലിഫോർണിയയിൽ നിന്നുള്ള ഒരു മെക്കാനിക്കൽ എഞ്ചിനീയറാായ മുത്തുകുമാറിനെ കനക വിവാഹം കഴിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നിരുന്നാലും, 2010-ൽ നടന്ന ഒരു അഭിമുഖത്തിൽ, വിവാഹത്തിന് 15 ദിവസത്തിന് ശേഷം തന്റെ ഭർത്താവ് അപ്രത്യക്ഷനായെന്നും അതിനുശേഷം അദ്ദേഹത്തെ താൻ കണ്ടിട്ടില്ലെന്ന് അവർ വെളിപ്പെടുത്തി. അവരുടെ വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ അവരുടെ മരണത്തെക്കുറിച്ചുള്ള തെറ്റായ കിംവദന്തികൾ പരക്കുന്നതിന് കാരണമാകുകയും ഇത് കനകയെ താൻ ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിക്കാൻ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പ്രത്യക്ഷപ്പെടാൻ നിർബന്ധിതയാക്കുകയു ചെയ്തു. താൻ ജീവിച്ചിരിക്കുന്നു എന്ന് വെളിപ്പെടുത്തേണ്ടി വരുന്ന ഒരു വ്യക്തിയുടെ നിസ്സഹായാവസ്ഥ

ഇനിയൊരു രണ്ടാം വരവ് കനകയ്ക്ക് ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. അഭിനയ ജീവിതത്തിലെ താര തിളക്കത്തിന് മങ്ങലേറ്റതും വ്യക്തിജീവിതത്തിൽ തിളപ്പിഴകൾ ഉണ്ടായതും തെന്നിന്ത്യയുടെ താരസുന്ദരിയെ വെള്ളിത്തിരയ്ക്ക് പിന്നിലാക്കി. അവരുടെ അഭിനയം ഉപയോഗപ്പെടുത്തിയ സിനിമാ മേഖലയിലെ സഹപ്രവർത്തകരാരും തിരിഞ്ഞു നോക്കിയതുമില്ല. ഒരു സംഘടനയ്ക്കും വേണ്ടാതെ സിനിമയ്ക്കും വേണ്ടാതെ ഒറ്റപ്പെട്ട ജീവിതം തള്ളി നിക്കുകയാണ കനക. അതെ സിനിമയെന്നത് നന്ദി കേടിൻ്റെ ലോകം കൂടിയാണ്. ഒരു കുഴിയിലെങ്ങാനും വീണാൽ പാതാളത്തിലേക്ക് ചിവിട്ടി താഴ്ത്തുന്ന സിനിമാ തമ്പുരാക്കൻമാരുടെയും തമ്പുരാട്ടികളുടെയും ലോകം

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *