സിനിമയെ വരുതിയില്‍ നിര്‍ത്തിയ സില്‍ക്ക്; സിനിമയുടെ കണ്ണഴകും ഉടലഴകും

ആരായിരുന്നു സില്‍ക്ക് സ്മിത എന്ന് ചോദിച്ചാല്‍ ഒരുതലമുറയെ ആകെ ശരീരമെന്ന മഹാദ്ഭുതത്തിലൂടെ വിസ്മയിപ്പിച്ച അഭിനേത്രി എന്ന് ഒറ്റവാക്കില്‍ പറയാം. കണ്ണുകള്‍ കൊണ്ടും ശരീര ചലനങ്ങള്‍കൊണ്ടും ഉടലിളക്കത്തിന്റെ വിസ്മയജാലം കൊണ്ടും അനന്തതയുടെ ആകാശത്തേക്ക് യാത്രകൊണ്ടുപോയ ഒരേയൊരു സില്‍ക്ക്. വേര്‍പാടിന്റെ 29 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സില്‍ക്ക്് സ്മിത തെന്നിന്ത്യയുടെ തീരാനോവായി ഇന്നും മാറുന്നു

വിജയലക്ഷ്മി എന്നായിരുന്നു സില്‍ക്കിന്റെ ആദ്യ പേര്. 1960 ഡിസംബര്‍ 2നായിരുന്നു വിജയലക്ഷ്മിയുടെ ജനനം. ആന്ധ്രാ പ്രദേശിലെ ഏലൂരുവിലെ ദെന്‍ഡുലുരു മണ്ഡലിലെ കോവ്വലി ഗ്രാമത്തില്‍ രാമല്ലുവിന്റേയും സരസമ്മയുടേയും മകളായി ഒരു തെലുങ്ക് കുടുംബത്തിലാണ് സ്മിത ജനിച്ചത്. കുട്ടിക്കാലം മുതലേ അഭിനയമോഹമുണ്ടായിരുന്നു വിജയലക്ഷമിക്ക്. മകളെ ഒരു താരമായി കാണാന്‍ അമ്മയും ആഗ്രഹിച്ചു.

നാലാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി അന്ന് ഒന്‍പത് വയസ്സുണ്ടായിരുന്ന സ്മിത, സിനിമയില്‍ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലേക്ക് താമസം മാറ്റുകയായിരുന്നു.മലയാളം സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ തന്റെ ‘ഇണയെ തേടി’ എന്ന ചിത്രത്തില്‍ നായികാ വേഷം നല്‍കി. ആന്റണി അവള്‍ക്ക് സ്മിത എന്ന പേര് നല്‍കി.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകള്‍കൂടാതെ ചില ബോളിവുഡ് സിനിമകളിലുമായി വേഷമിട്ടു. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തില്‍ സില്‍ക്ക് എന്ന ഒരു ബാര്‍ ഡാന്‍സറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സില്‍ക്ക് സ്മിത എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ‘സിലുക്ക് സിലുക്ക് സിലുക്ക്’ എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോള്‍ സ്മിതയ്ക്ക് സില്‍ക്ക് എന്ന പേരു ഉറച്ചു. മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സില്‍ക്കിനെ പ്രശസ്തിയിലേക്കുയര്‍ത്തി. തുടര്‍ന്നുള്ള പതിനഞ്ച് വര്‍ഷത്തോളം സില്‍ക്ക്, തെന്നിന്ത്യന്‍ മസാല പടങ്ങളില്‍ അഭിനയിച്ചു. അക്കാലത്ത് സില്‍ക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നില്ല. തന്റെ അഭിനയജീവിതത്തില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു.

വശ്യതയാര്‍ന്ന കണ്ണുകളായിരുന്നു സില്‍ക്ക് സ്മിതയുടെ പ്രത്യേകത. ആ കണ്ണുകള്‍ കൊണ്ടവള്‍ ആണ്‍ കിനാവുകളിലേക്ക് അതിവേഗം നടന്നുകയറി. അഭിലാഷയും ഡിസ്‌ക്കോ ശാന്തിയും അടക്കമുള്ള പ്രമുഖര്‍ മാദകവേഷങ്ങളിലൂടെ സ്മിതയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതൊന്നും നടന്നില്ല.. സ്മിതയുടെ ഇരിപ്പിടം അവള്‍ക്ക് ഭദ്രമായിരുന്നു. ഒരുകാലത്ത് സ്മിതയുടെ ഡേറ്റിന് വേണ്ടി നിര്‍മ്മാതാക്കളും സംവിധായകരും പരക്കം പാഞ്ഞു. ചെന്നൈയുടെ സ്മിതുയുടെ അപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ അവര്‍ ക്യൂനിന്നു.കണ്ണഴകും മെയ്യഴകും കൊണ്ട് ഇന്ത്യന്‍സിനിമയെ സ്മിത വര്‍ഷങ്ങളോളം തന്റെ വരുതിയില്‍ നിര്‍ത്തി.

അടുത്ത വരിശ്, ശിവ്പ്പ് സൂര്യന്‍, തായ് വീട്, തമ്പാദിഗള്‍, നിഴല്‍ മൂടിയ നിറങ്ങള്‍, പ്ലേ ഗേള്‍സ്, ലയനം തുടങ്ങി എത്രയെത്ര സിനിമകള്‍. സ്മിതയുടെ അഭിനയ ചാതുര്യവും ലയനഭാഷയും ഒരേ പൊലെ ഉപയോഗിച്ച സിനിമ ആയിരുന്നു മോഹന്‍ലാല്‍ നായകനായ സ്ഫടികം. സ്ഫടികത്തിലെ നായികാതുല്യമായ സ്മിതയുടെ കഥാപാത്രം ചിത്രത്തിന്റെ വിജയത്തിന്റെ പ്രധാനഘടകമായിരുന്നു. ഐറ്റം ഡാന്‍സറായും സ്വഭാവ വേഷത്തിലൂടെയും ഒതുങ്ങി നിന്ന സ്മിതയെ ശ്രദ്ധേയമായ കഥാപാത്രത്തിലുടെ ഭദ്രന്‍ മലയാളികള്‍ക്ക് മുന്നില്‍ എത്തിച്ചു. സ്മിത എന്ന അഭിനേത്രിയെ തൊട്ടറിഞ്ഞ സംവിധായകര്‍ മുഖ്യകഥാപാത്രങ്ങള്‍ക്കൊപ്പം അവള്‍ക്കും അവളുടേതായ ഇരിപ്പിടമൊരുക്കി.

1996ല്‍ പുറത്തിറങ്ങിയ കന്നഡചിത്രമായ സമയക്കൊണ്ടു സുല്ലുവാണ് സ്മിതയുടെ അവസാന ചിത്രം. 1996 സെപ്റ്റംബര്‍ 23 ന് ചെന്നൈയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ അവരെ കണ്ടെത്തി. അന്ന്് അവള്‍ക്ക് 35 വയസ്സായിരുന്നു. മരണത്തെക്കുറിച്ച് ഏറെ ദുരൂഹതകള്‍ ഉയര്‍ന്നെങ്കിലും കാരണങ്ങളെക്കുറിച്ച് ഇപ്പോഴും വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. കൊലപാതകമെന്ന രീതിയില്‍ പോലും അന്നത്തെ മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞെങ്കിലും ഇപ്പോഴും സ്മിത ഒരു സമസ്യയായി തന്നെ മാറുന്നു.

സില്‍ക്ക് സ്മിതയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 2011-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഡേര്‍ട്ടി പിക്ചര്‍. മലയാളത്തില്‍ പുറത്തിറങ്ങിയ ക്ലൈമാക്‌സ് എന്ന ചിത്രവും സില്‍ക്കിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്് നിര്‍മ്മിച്ചതാണ്. അതായത് മരി്ച്ച് വര്‍ഷങ്ങള്‍ നിന്നിട്ടും സില്‍ക്ക് സ്മിത സിനിമയെന്ന് പേരിന്റെ സാധ്യതയ്ക്ക് പിന്നാലെ സിനിമാലോകം പായുന്നു.

എന്തായാലും കാലം ഏറെ പിന്നിടുമ്പോഴും എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ഉത്തരം മാത്രം.. സ്മിതയ്ക്ക് പകരം സ്മിത മാത്രം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *