കോഴിക്കോട് തെങ്ങുകയറ്റ തൊഴിലാളിയെ കാട്ടുപന്നി കുത്തി മലർത്തി. കോഴിക്കോട് ബാലുശ്ശേരി ഉണ്ണികുളം നെരോത്ത് കൊന്നക്കല്‍ ഭാഗത്ത് പണ്ടാരപ്പറമ്പില്‍ പി.പി മോഹനനാണ് (54) ആക്രമണത്തിൽ പരിക്കേറ്റത്. മോഹനന്റെ ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. പശുവിന് പുല്ലരിയാന്‍ പറമ്പിൽ പോയപ്പോളാണ് ഇയാളെ പന്നി കുത്തിയത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇയാളെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വൈദ്യുതി മന്ത്രിയുടെ അഴിമതി മറക്കാൻ അനർട്ട് സി.ഇ.ഒ പച്ചക്കള്ളം പറയുന്നു ; രമേശ് ചെന്നിത്തല
മങ്ങാട് നെരോത്ത് തൊളോത്ത് ഭാഗത്ത് പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു മോഹനന്. അപ്രതീക്ഷിതമായി പഞ്ഞടുത്ത കാട്ടുപന്നി ഇദ്ദേഹത്തെ തേറ്റകൊണ്ട് ശരീരമാസകലം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. നെരോത്ത് കൊന്നക്കല്‍ പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ മുന്‍പും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വ്യാപക കൃഷി നാശമുണ്ടായിട്ടുള്ളതായും നാട്ടുകാര്‍ പറയുന്നു.
‘കോൺഗ്രസ് യുവനിര ദുർബലപ്പെടേണ്ടത് ചിലരുടെ ആവിശ്യം’ ; ലൈംഗിക ആരോപണത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.