മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ല ; പി.എം ശ്രീ വിഷയത്തിൽ പിന്നോട്ടില്ലെന്ന് സി.പി.ഐ

പി.എം ശ്രീ തർക്കത്തിൽ കടുത്ത നിലപാട് തുടർന്ന് സി.പി.ഐ. നാളെത്തെ മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സി.പി.ഐ മന്ത്രിമാർ അറിയിച്ചു. ഇന്ന് ചേർന്ന സി.പി.ഐ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ഓൺലൈനായിട്ടാണ് യോഗം ചേർന്നത്. സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങിയ ബിനോയ് വിശ്വം മാധ്യമങ്ങളോട് സംസാരിച്ചില്ല. ലാൽസലാം എന്ന് മാത്രമായിരുന്നു പ്രതികരണം.

സംഭവത്തിൽ പ്രശ്‌നപരിഹാരത്തിനായി എം.എ ബേബി ബിനോയ് വിശ്വവുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ പി. എം ശ്രീ വേണ്ടെന്ന് വെക്കാതെ മറ്റൊരു വിട്ടുവീഴ്‌ചക്കും തയ്യാറില്ലെന്ന് ബിനോയ് അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രി മുന്നോട്ട് വെച്ച കാര്യങ്ങൾ തന്നെയാണ് ബേബിയും ആവർത്തിച്ചത്. പദ്ധതിയിലെ മെല്ലെ പോക്കും ക്യാബിനറ്റിലെ സബ് കമ്മിറ്റിയും ആയിരുന്നു നിർദ്ദേശിച്ചത്. ഇക്കാര്യം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ബിനോയ് വിശ്വം റിപ്പോർട്ട് ചെയ്തു എന്നാണ് വിവരം. സമവായ ചർച്ചകളും, ശ്രമങ്ങളും തുടരാനാണ് സി. പി.എമ്മിന്റെ തീരുമാനം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *