കോട്ടയത്ത്‌ യുവതിക്ക് ഭർത്താവിന്റെ ക്രൂര മർദ്ദനം ; മുഖത്ത് ഗുരുതര പരിക്ക്

കോട്ടയം കുമാരനല്ലൂരിൽ യുവതിയെ ഭർത്താവ് അതിക്രൂരമായി മർദിച്ചതായി പരാതി. കുമാരനെല്ലൂരിലുള്ള രമ്യ മോഹനെ ഭർത്താവ് ജയൻ ശ്രീധരൻ അതിക്രൂരമായി മർദിച്ചതായാണ് പരാതി. യുവതിയുടെ മുഖത്താണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മർദ്ദനത്തെ തുടർന്ന് യുവതി കഴിഞ്ഞ രണ്ട് ദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മുൻപും പലതവണ ഭർത്താവ് തന്നെ മർദ്ദിച്ചിരുന്നതായാണ് യുവതി ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്. ഒരു കാരണവുമില്ലാതെയാണ് ഭർത്താവ് തന്നെ മർദ്ദിക്കാറുള്ളതെന്നാണ് യുവതിയുടെ മൊഴി. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. മക്കളെയും ജയൻ മർദിച്ചിരുന്നതായി രമ്യ പറയുന്നു. തങ്ങൾ ഖത്തറിൽ ആയിരുന്നപ്പോഴും ഭർത്താവ് ആക്രമിക്കുമായിരുന്നുവെന്നാണ് രമ്യ പറയുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ജയൻ ഒളിവിലാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *