കോട്ടയം തിരുവഞ്ചൂരിൽ ആഭിചാരക്രിയയുടെ പേരില്‍ ഭര്‍തൃവീട്ടില്‍ യുവതി ക്രൂര മര്‍ദനത്തിനിരയായി. യുവതിയുടെ ശരീരത്തില്‍ നിന്ന് ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരിലായിരുന്നു ഭർത്താവ് ആഭിചാരക്രിയ നടത്തിവന്നിരുന്നത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും ഭര്‍തൃപിതാവും മന്ത്രവാദിയും അറസ്റ്റിലായി. യുവതിക്ക് മദ്യം നല്‍കുകയും ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് വിവരം.
ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 11 മുതല്‍ രാത്രി ഒന്‍പതു വരെ യുവതിയെ ഒരു മുറിയില്‍ പൂട്ടിയിട്ട് ക്രൂരപീഡനത്തിനിരയാക്കി എന്നാണ് മണര്‍ക്കാട് പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നത്. യുവതിയുടെ കുടുംബത്തിന്റെ പരാതിയിലാണ് മൂന്നുപേരെ പോലിസ് അറസ്റ്റു ചെയ്തത്. ഭര്‍ത്താവ് അഖില്‍, ഇയാളുടെ അച്ഛന് ദാസ്, തിരുവല്ല സ്വദേശി മന്ത്രവാദി ശിവദാസ് എന്നിവരാണ് പിടിയിലായത്. ഭര്‍തൃമാതാവ് ഒളിവിലാണ്



അങ്കമാലിയിൽ നടുറോട്ടിൽ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്
പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന് പോലീസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.