പള്ളുരുത്തിയിൽ ദുരൂഹസാഹചര്യത്തിൽ യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ഇടക്കൊച്ചി ഒഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട വാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ ; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മാതാവിന്റെ നിവേദനം
സംഭവവുമായി ബന്ധപ്പെട്ട് പള്ളുരുത്തി തോപ്പിൽ വീട്ടിൽ ഷിഹാബ് (39), ഭാര്യ ഷെഹന (32) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും ചേർന്നാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവം കൊലപാതകമാണെന്നും പിടിയിലായ ഷിഹാബും ഷെഹനയും കുറ്റം സമ്മതിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തുകയാണെന്നും മട്ടാഞ്ചേരി എസിപി ഉമേഷ് ഗോയൽ പറഞ്ഞു.
പള്ളുരുത്തി പെരുമ്പടപ്പ് പാർക്ക് റോഡ് വഴിയകത്ത് വീട്ടിൽ അക്ബറിന്റെ മകൻ ആഷിക്കിനെയാണ് (30) മത്സ്യം കൊണ്ടു പോകുന്ന ശീതീകരിച്ച വാനിന്റെ വാനിന്റെ മുൻ സീറ്റിൽ ദൂരൂഹ സാഹചര്യത്തിൽ തിങ്കൾ രാത്രി ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീട് കൊലപാതകമാണെന്ന് ആരോപിച്ച് ആഷിക്കിന്റെ കുടുംബം രംഗത്തെത്തുകയായിരുന്നു. മാർക്കറ്റിൽ മീൻ വിതരണം ചെയ്യുന്ന ജോലിയായിരുന്നു ആഷിക്കിന്.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.