ഇന്ത്യയിൽ 13% കുഞ്ഞുങ്ങൾ മാസം തികയാതെ ജനിക്കുന്നു, 17% പേർക്ക് ഭാരം കുറവാണ്: ആരോഗ്യ സർവേ റിപ്പോർട്ട്

രാജ്യത്ത് പതിമൂന്ന് ശ​ത​മാ​നം കു​ഞ്ഞു​ങ്ങ​ളും ജ​നി​ക്കു​ന്ന​ത് മാ​സം തി​ക​യാ​തെ​യെ​ന്ന് 2019-21ലെ ​ജ​ന​സം​ഖ്യ ആ​രോ​ഗ്യ സ​ർ​വേ റി​പ്പോ​ർ​ട്ട്. പതിനേഴ് ശ​ത​മാ​നം കു​ഞ്ഞു​ങ്ങ​ൾ​ക്കും ജ​ന​ന സ​മ​യ​ത്ത് ഭാ​രം കു​റ​വാ​ണ്. മ​ഴ, താ​പ​നി​ല, വാ​യു മ​ലി​നീ​ക​ര​ണം തു​ട​ങ്ങി​യ കാ​ലാ​വ​സ്ഥ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് പ്ര​തി​കൂ​ല ജ​ന​ന ഫ​ല​ങ്ങ​ളു​മാ​യി വ​ലി​യ ബ​ന്ധ​മു​ണ്ടെ​ന്നും സ​ർ​വേ വ്യക്തമാക്കുന്നു.

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (ഐഐടി) ഡ​ൽ​ഹി, ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ പോ​പ്പു​ലേ​ഷ​ൻ സ​യ​ൻ​സ​സ് മും​ബൈ, യുകെ​യി​ലെ​യും അ​യ​ർ​ല​ൻ​ഡി​ലെ​യും സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗ​വേ​ഷ​ക​ർ ചേ​ർ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ നാ​ഷ​ന​ൽ ഫാ​മി​ലി ഹെ​ൽ​ത്ത് സ​ർ​വേ, റി​മോ​ട്ട് സെ​ൻ​സി​ങ് ഡേ​റ്റ ഉ​പ​യോ​ഗി​ച്ച് ഗ​ർ​ഭ​കാ​ല​ത്ത് വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​ന് വി​ധേ​യ​മാ​കു​ന്ന​ത് പ്ര​സ​വ ഫ​ല​ങ്ങ​ളെ എ​ങ്ങ​നെ ബാ​ധി​ച്ചു​വെ​ന്ന് വി​ശ​ക​ല​നം ചെ​യ്ത​ത്.

ശ്വാ​സ​കോ​​ശ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന പി.​എം 2.5 സൂ​ക്ഷ്മ ക​ണി​ക പ​ദാ​ർ​ഥം ഉ​ൾ​പ്പെ​ടു​ന്ന വാ​യു ശ്വ​സി​ക്കു​ന്ന​ത് മാ​സം തി​ക​യാ​തെ​യു​ള്ള ജ​ന​ന​ത്തി​നും ന​വ​ജാ​ത ശി​ശു​ക്ക​ളി​ൽ ഭാ​ര​ക്കു​റ​വി​നും കാ​ര​ണ​മാ​കു​മെ​ന്നും സ​ർ​വേ പ​റ​യു​ന്നു.

ഗ്ലോബൽ പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇന്ത്യയുടെ വടക്കൻ ജില്ലകളിലെ കുട്ടികൾ അന്തരീക്ഷ വായു മലിനീകരണത്തിന് കൂടുതൽ ഇരയാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. 2.5 മൈക്രോണിൽ താഴെ വ്യാസമുള്ള സൂക്ഷ്മ കണികകൾ ഏറ്റവും ദോഷകരമായ വായു മലിനീകരണ ഹേതുവായി കണക്കാക്കപ്പെടുന്നു. ഫോസിൽ ഇന്ധനങ്ങളും ബയോമാസും കത്തിക്കുന്നതാണ് ഇതിന്റെ ഉറവിടം.

ഉത്തർപ്രദേശ്, ബീഹാർ, ഡൽഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളെ ഉൾക്കൊള്ളുന്ന ഗംഗാതടത്തിന്റെ മുകൾ ഭാഗങ്ങളിൽ സൂക്ഷ്മ കണികാ മലിനീകരണത്തിന്റെ ഉയർന്ന അളവും രാജ്യത്തിന്റെ തെക്ക്- വടക്കുകിഴക്കൻ പ്രദേശങ്ങളിൽ താഴ്ന്ന അളവും ഗവേഷകർ കണ്ടെത്തി.

ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി, ഉ​ത്ത​രാ​ഖ​ണ്ഡ്, രാ​ജ​സ്ഥാ​ൻ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പിഎം 2.5 സൂ​ക്ഷ്മ ക​ണി​ക പ​ദാ​ർ​ഥം ഉ​ൾ​പ്പെ​ടു​ന്ന വാ​യു കൂ​ടു​ത​ൽ കാ​ണ​പ്പെ​ടു​ന്ന​ത്. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഈ ​ക​ണി​ക പൊ​തു​വെ കു​റ​വാ​ണ്. പ​ഞ്ചാ​ബി​ലാ​ണ് കൂ​ടു​ത​ൽ ഭാ​ര​ക്കു​റ​വു​ള്ള ശി​ശു​ക്ക​ൾ ജ​നി​ക്കു​ന്ന​ത്. 22 ശ​ത​മാ​നം. ഡ​ൽ​ഹി, മ​ധ്യ​പ്ര​ദേ​ശ്, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളാ​ണ് തൊ​ട്ടു​പി​ന്നിൽ.

വീഡിയോ കാണാം:

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *