ഡോ.ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി സർക്കാർ ; ഡി.എം.ഇ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കും

തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി സർക്കാർ. ഹാരിസിന്റെ മുറിയിൽ അസ്വാഭാവികമായ നിലയിലുള്ള പെട്ടി കണ്ടു എന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഈ വാദം പൊളിഞ്ഞതോടെയാണ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നീക്കങ്ങളെ നിലവിൽ ജനം സംശയിച്ചു തുടങ്ങിയ സാഹചര്യമാണ് ഉള്ളത് . കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനം  ആരോഗ്യ വകുപ്പിനെ കടുത്ത പ്രതിസന്ധിയിലാക്കിരുന്നു.

ഹാരിസിനെതിരെ നടപടിയുണ്ടാകില്ലെന്ന് കെജിഎംസിടിഎയ്‌ക്ക് ആരോഗ്യമന്ത്രി ഉറപ്പും നൽകിയിട്ടുണ്ട്. മന്ത്രിയുമായി കെജിഎംസിടിഎ പ്രതിനിധികൾ ഇന്ന് ചർച്ച നടത്തുമെന്നാണ് വിവരം. ഉപകരണം കാണാതായതിൻ്റെ പേരിലുള്ള അന്വേഷണത്തിന് പ്രസക്‌തിയില്ലെന്നും മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരുടെ സൗകര്യങ്ങളിൽ പഠനം നടത്തണമെന്നുമാണ് സംഘടനയുടെ ആവശ്യം. സർക്കാർ ഏജൻസിയെക്കൊണ്ട് വിദഗ്ദ്ധ പഠനം നടത്തണമെന്ന ആവശ്യവും സംഘടനയ്‌ക്കുണ്ട്.

അതേസമയം, മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ലീവിലായിരുന്ന ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിക്കുമെന്നാണ് കരുതുന്നത്. ഒരാഴ്ച്ചത്തേക്കാണ് ഡോ. ഹാരിസ് മെഡിക്കൽ ലീവ് എടുത്തിരുന്നത്. കഴിഞ്ഞ ദിവസം ഡോ. ഹാരിസിന്റെ അസാന്നിദ്ധ്യത്തിൽ ശസ്ത്രക്രിയ ഉപകരണം കാണാത്തതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധന വലിയ വിവാദമായി മാറിയിരുന്നു. അതിന് ശേഷം ദുരൂഹ സാഹചര്യത്തിൽ ഒരു ബോക്‌സ് കണ്ടെത്തി എന്ന് പ്രിൻസിപ്പലും സൂപ്രണ്ടും പറഞ്ഞെങ്കിലും പിന്നീട് ആ വാദം പൊളിഞ്ഞിരുന്നു. ഇതോടുകൂടി വാർ‍ത്താ സമ്മേളനം തന്നെ അനാവശ്യമായി പോയി എന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. ഈ പശ്ചാത്തലത്തിൽ ഡിഎംഇയുടെ റിപ്പോർ‍ട്ട് തിങ്കളാഴ്ച്ചയാകും സമർപ്പിക്കുക.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *