ചെന്നൈയിൽ ലഹരിവസ്തുക്കളുമായി മലയാളി യുവനടി ഉൾപ്പെടെ 8 പേർ പിടിയിൽ

ലഹരിവസ്‌തുക്കളുമായി മലയാളി യുവനടി അഞ്ജു കൃഷ്‌ണയും, സഹസംവിധായിക വിൻസി നിവേദയുമുൾപ്പെടെ എട്ടുപേർ ചെന്നൈയിൽ  പിടിയിൽ. തമിഴ് സിനിമയായ വെള്ളിമലൈ, ജോജു ജോർജ് നായകനായ ‘ആരോ’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് അഞ്ജു കൃഷ്‌ണ അശോക്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം ചെന്നൈ പോലീസിൻ്റെ പിടിയിലായത്. ആവശ്യക്കാരെന്ന വ്യാജേന പോലീസ് ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിക്കുകയായിരുന്നു. തുടർന്ന് വത്സരവാക്കത്ത് വെച്ച് ലഹരിമരുന്ന് കൈമാറാൻ കാറിലെത്തിയ വെങ്കിടേഷ് കുമാറിനെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അഞ്ജു കൃഷ്ണ, വിൻസി നിവേദ എന്നിവർക്കൊപ്പം കാർത്തിക് രാജ, യശ്വന്ത്, ശ്രീറാം, അൽവി ബിൻഷ, വെങ്കിടേഷ് കുമാർ എന്നിവരാണ് പിടിയിലായത്. സിനിമയുമായി ബന്ധപ്പെട്ട പാർട്ടികളിൽ ലഹരിമരുന്ന് എത്തിച്ചു നൽകുന്നവരാണ് ഈ സംഘമെന്ന് പോലീസ് പറഞ്ഞു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *