ഹിജാബ് വിവാദത്തിൽ ഹൈക്കോടതിയെ സമീപിച്ച പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിന് തിരിച്ചടി. സെന്റ് റീത്താസ് പബ്ലിക് സ്കൂൾ വിദ്യാർഥിനിയെ ഹിജാബ് ധരിച്ച് ക്ലാസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു.
വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് കോടതി നിലപാട് തേടി. സർക്കാർ വിഷയത്തിൽ നിലപാട് അറിയിച്ച ശേഷം ഉചിതമായ ഉത്തരവ് ഇറക്കുമെന്ന് കോടതി വ്യക്തമാക്കി. ഹിജാബ് ധരിച്ച് എത്തിയാലും കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്നായിരുന്നു ഡി.ഡി.ഇയുടെ ഉത്തരവ്. ഇത് സ്റ്റേ ചെയ്യണം എന്നായിരുന്നു സ്കൂൾ മാനേജ്മെന്റിന്റെ ആവശ്യം.
സ്കൂളിൽ നിരവധി മുസ്ലീം കുട്ടികൾ പഠിക്കുന്നുണ്ടെന്ന മാനേജ്മെന്റിന്റെ വാദത്തെ കോടതി രൂക്ഷമായി വിമർശിച്ചു. വിദ്യാർത്ഥികളിൽ മുസ്ലീം, കൃസ്ത്യൻ, ഹിന്ദു എന്നില്ലെന്ന് പറഞ്ഞ കോടതി അവർ വിദ്യാർത്ഥികൾ മാത്രmaanennum വ്യക്തമാക്കി.



തദ്ദേശ തിരഞ്ഞെടുപ്പ് ; ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.