ടി20 പുരുഷ ലോകകപ്പില്‍ ബംഗ്ലാദേശിന് പകരം സ്കോട്ലൻഡ് കളിക്കുമെന്ന തീരുമാനം ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐ.സി.സി. ഇന്ത്യയിലും ശ്രീലങ്കയിലുമായി ഫെബ്രുവരി 7ന് ആരംഭിക്കുന്ന ടൂർണമെന്റിലേക്കുള്ള ഈ മാറ്റം ഏറെ നാളായി പ്രതീക്ഷിക്കപ്പെട്ടതായിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് (ബിസിബി) ഐസിസി നൽകിയ 24 മണിക്കൂർ സമയപരിധി പിന്നിട്ടതിന് പിന്നാലെ,ഇന്നാണ് ഐ.സി.സി അന്തിമ തീരുമാനം കൈക്കൊണ്ടത്.
Also Read
“യുവാക്കളെ ആകർഷിക്കാൻ കോൺഗ്രസ് ശൈലി മാറ്റണം”; റാപ്പർ വേടനെ മാതൃകയാക്കണമെന്ന് യൂത്ത് കോൺഗ്രസ്
ഐ.സി.സി സി.ഇ.ഒ സഞ്ജോഗ് ഗുപ്ത ഐ.സി.സി ബോർഡിന് അയച്ച കത്തില്‍, ഐ.സി.സി നയങ്ങളോടും ബോർഡ് തീരുമാനങ്ങളോടും ബി.സി.ബി സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയതായാണ് വിവരം. ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശിന് പകരം സ്കോട്ലൻഡിനെ ക്ഷണിക്കാൻ ഐ.സി.സി നിർബന്ധിതരായത്. ബി.സി.ബി പ്രസിഡന്റും ഐ.സി.സി ബോർഡ് അംഗവുമായ അമിനുല്‍ ഇസ്ലാമിനും കത്തിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ല, പൊലീസിൽ പരാതി നല്കി കെ എസ് യു
കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ല, പൊലീസിൽ പരാതി നല്കി കെ എസ് യു



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.