താമരശ്ശേരിയില്‍ കാറിലെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു. അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണമുണ്ടായത്. ഇയാൾക്ക് ശരീരമാസകലം കുത്തേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. താമരശ്ശേരി താഴെ പരപ്പന്‍ പൊയില്‍ ഭാഗത്ത് വെച്ചാണ് കാറിലെത്തിയ സംഘം ജിനീഷിനെ ആക്രമിച്ചത്. ജിനീഷ് സഞ്ചരിച്ച കാറും പ്രതികള്‍ തകര്‍ത്തു.
ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കുത്തേറ്റ മുഹമ്മദ് ജിനീഷ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് പറയുന്നു.
കോഴിക്കോട് ഭാഗത്തു നിന്നുമാണ് ആക്രമി സംഘം താമരശ്ശേരിയിലേക്ക് എത്തിയതെന്നാണ് വിവരം. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ജിനീഷിന്റെ പക്കലും കത്തിയുണ്ടായിരുന്നു. ഇത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.



ഒരു വർഷത്തോളമായി കാണാനില്ല ; യുവാവിന്റെ മൃതദേഹം വീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.