അതിരപ്പിള്ളി വാച്ചുമരത്ത് കാട്ടാനക്കൂട്ടം വാഹനം തകര്‍ത്തു. തകരാറിലായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന കാറാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. അങ്കമാലി സ്വദേശിയുടേതാണ് കാര്‍. വാഹനത്തിന്റെ തകരാര്‍ പരിഹരിക്കാനെത്തിയവരാണ് കാട്ടാനക്കൂട്ടം കാര്‍ തകര്‍ത്തതായി കണ്ടെത്തിയത്.
കൂത്തുപറമ്പ് വെടിവയ്പ്പ് തൻ്റെ ജോലിയുടെ ഭാഗം; ആ രീതിയിലേ കാണുന്നുള്ളൂവെന്ന് രവാഡ ചന്ദ്രശേഖർ
രാത്രിയിൽ വാഹനം തകരാറിലായതോടെ യാത്രക്കാര്‍ മറ്റൊരു വാഹനത്തില്‍ യാത്ര തുടർന്നതിനാൽ ആക്രമണം നടക്കുമ്പോൾ വാഹനത്തിൽ ആരുമുണ്ടായിരുന്നില്ല. കഴിഞ്ഞ ആഴ്ചയും വാച്ചുമരം ഭാഗത്ത് സമാന സംഭവമുണ്ടായിരുന്നു. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന എന്‍ജിന്‍ തകരാറിലായ ഒരു വാന്‍ കാട്ടാന തകര്‍ത്തിരുന്നു. ആക്രമിക്കുന്ന സമയത്ത് വാഹനത്തില്‍ ആരുമുണ്ടായിരുന്നില്ല.
സമീപകാലത്തായി വാച്ചുമരം ഭാഗത്ത് കാട്ടാനശല്യം അതിരൂക്ഷമാണ് . ആദിവാസി മേഖലയായ ഈ പ്രദേശത്ത് വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയാണ് ഒട്ടേറെപേര്‍ ജീവിക്കുന്നത്. കഴിഞ്ഞ വര്‍ഷം കാട്ടില്‍ മരോട്ടിക്കായ ശേഖരിക്കാന്‍ പോയ വത്സ എന്ന സ്ത്രീ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
80ലേറെ ഭീകരരെ വധിച്ചഓപ്പറേഷൻ സിന്ദൂർ ആദ്യഘട്ട തിരിച്ചടി മാത്രം; അവധിയിലുള്ള എല്ലാ അർധസൈനികരും ഉടൻ തിരിച്ചെത്താൻ ഉത്തരവ്



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.