ഹരിപ്പാട്: ക്ഷേത്രദർശനം കഴിഞ്ഞ് സഹോദരനോടൊപ്പം സ്കൂട്ടറിൽ മടങ്ങവെ പിന്നിൽ നിന്നും ലോറി തട്ടി. റോഡിലേക്ക് വീണ വീട്ടമ്മ ലോറിക്കടിയിൽ പെട്ട് മരിച്ചു. കാർത്തികപ്പള്ളി മഹാദേവികാട് കൊച്ചുപോച്ചയിൽ പ്രേമന്റെ ഭാര്യ ലളിത(63)യാണ് മരിച്ചത്.
ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് ബൈക്കിന്റെ പിന്നിലിരുന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം. ദേശീയപാതയിൽ കെഎസ്ആർടിസി ബസ് സ്റ്റേഷൻ സമീപം ഇന്ന് രാവിലെ 11. 30 നാണ് അപകടമുണ്ടായത്.
പിന്നിലൂടെ വന്ന ലോറി തട്ടിയതിനെ തുടർന്ന് ബൈക്ക് ചരിയുകയും റോഡിന്റെ വലതുവശത്തേക്ക് വീണ ലളിത ലോറിക്കടിയിൽ പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലളിതയെ ഉടൻതന്നെ തൊട്ടടുത്ത ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡിന്റെ ഇടതുവശത്തേക്ക് വീണ പൊടിയൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



കുട്ടനാട് എ.ടി.എം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.