പ്രശസ്ത മലയാള ചലച്ചിത്ര നടൻ രാമുവിന്റെ മകൾ അമൃത വിവാഹിതയായി. തൃശ്ശൂരിൽ നടന്ന ചടങ്ങിൽ മലയാളസിനിമയിൽനിന്നും നിരവധി പേർ പങ്കെടുത്തു. സുരേഷ് ഗോപി, ജയറാം, ദിലീപ്, ഇന്ദ്രജിത്ത് എന്നിവർ കുടുംബസമേതം പങ്കെടുത്തു. പൃഥ്വിരാജ്, ബിജു മേനോൻ, ഷാജി കൈലാസ്, ആനി തുടങ്ങിയവരും ചടങ്ങിനെത്തി. ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും പിതാവുകൂടിയായ നടൻ സുകുമാരന്റെ ബന്ധുവാണ് രാമു.
ഭരതൻ സംവിധാനം ചെയ്ത ‘ഓർമയ്ക്കായി’ എന്ന ചിത്രത്തിലൂടെയാണ് രാമു സിനിമയിലെത്തിയത്. തുടർന്ന് നായകനായും വില്ലനായും സ്വഭാവനടനായുമെല്ലാം രാമു നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. രാമുവിന്റെ മകനായ ദേവദാസും നടനാണ്. അതിശയൻ, ആനന്ദഭൈരവി, കളിക്കൂട്ടുകാർ എന്നീ ചിത്രങ്ങളിൽ ദേവദാസ് പ്രധാനവേഷത്തിലെത്തിയിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



ഗന്ധർവന് എന്ത് സംഭവിച്ചു? അറംപറ്റിയ പത്മരാജൻ്റെ ഗന്ധർവൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.