ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിനുകളും ഡിസംബർ വരെ നീട്ടാനുള്ള തീരുമാനവുമായി റെയിൽവേ. ആഘോഷ വേളയിൽ മലയാളികളുടെ യാത്ര സുഖകരമാക്കാനാണ് റെയിൽവെ ബോർഡിന്റെ പുതിയ തീരുമാനം.
എസ്.എം.വി.ടി ബംഗളൂരു – തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് (0655) നേരത്തെ ഒക്ടോബർ മൂന്ന് വരെയാണ് ഉണ്ടായിരുന്നത്. ഇത് ഡിസംബർ 26 വരെയാക്കി. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത് – എസ്.എം.വി.ടി ബംഗളൂരു എക്സപ്രസ് സ്പെഷ്യൽ ഡിസംബർ 28 വരെയാണ് നീട്ടിയിരിക്കുന്നത്. ഈ ട്രെയിൻ നേരത്തെ സെപ്തംബർ 28 വരെയായിരുന്നു അനുവദിച്ചത്.
എസ്.എം.വി.ടി ബംഗളൂരു – തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് (06523) ആണ് നീട്ടിയ രണ്ടാമത്തെ ട്രെയിൻ. ഈ സർവീസ് സെപ്തംബർ 15 വരെയായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോൾ ഡിസംബർ 29 വരെ സർവീസ് നടത്തും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത് – എസ്.എം.വി.ടി ബംഗളൂരു വീക്കിലി എക്സ്പ്രസ് (0652) ഡിസംബർ 30 വരെ നീട്ടി.
ഓണാഘോഷ പരിപാടിക്കിടെ കളക്ടറേറ്റിൽ ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമം, പ്രതിയ്ക്ക് അനുകൂലമായി ഭരണാനുകൂല സംഘടനാ നേതാക്കൾ
എസ്.എം.വി.ടി ബംഗളൂരു – തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് സ്പെഷ്യൽ (06547) ആണ് നീട്ടിയ മൂന്നാമത്തെ വണ്ടി. സെപ്തംബർ മൂന്ന് വരെ സർവീസ് നടത്തേണ്ട ഈ ട്രെയിൻ ഡിസംബർ 24 വരെ സർവീസ് നടത്തും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത് – എസ്.എം.വി.ടി ബംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷ്യൽ (06548) സെപ്തംബർ നാലുവരെ എന്നുള്ളത് ഡിസംബർ 25 വരെയാക്കിയും നീട്ടിയിട്ടുണ്ട്.



ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്: സദ്യയില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.