തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് നാളെ മുതൽ രാമേശ്വരം വരെ നീട്ടി ഇന്ത്യൻ റെയിൽവേ. നാളെ മുതൽ രാത്രി എട്ടരയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന 16343/16344 തിരുവനന്തപുരം -മധുര എക്സ്പ്രസ് പിറ്റേ ദിവസം രാവിലെ 9,50 ന് മധുരയിലെത്തും. ഉച്ചയ്ക്ക് 12.45 ന് ട്രെയിൻ രാമേശ്വരത്തെത്തും. അന്നേ ദിവസം ഉച്ചയ്ക്ക് 1.30 ന് രാമേശ്വരത്ത് നിന്ന് തിരികെ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 4.55 നാണു തിരുവനന്തപുരത്ത് എത്തിച്ചേരുന്നത്.
രാമേശ്വരത്ത് എട്ടു ട്രെയിനുകളുടെ സർവ്വീസിനും അറ്റകുറ്റപ്പണിക്കും സൗകര്യമുള്ള പിറ്റ് ലൈനും സിഗ്നൽ സംവിധാനവും ഉള്ളതിനാൽ സാങ്കേതിക ഗതാഗത പ്രശ്നങ്ങൾക്ക് സാധ്യത കുറവാണ്. ഇവിടെ പുതിയ പാമ്പൻ പാലം തുറന്നതോടെയാണ് അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടാൻ റെയിൽവേ തീരുമാനിച്ചത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്കൂളുകളില്‍ ഉരഗ പരിശോധനയുമായി വനം വകുപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.