കാസർകോട് കുമ്പളയിൽ 18 ഗ്രാം എം.ഡി.എം.എയുമായി ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ

കാസർകോട്: ഓണത്തോടനുബന്ധിച്ച് പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 18 ഗ്രാം എം.ഡി.എം.എയുമായി ഓട്ടോറിക്ഷ ഡ്രൈവർ പിടിയിലായി. കാസർകോട് കുമ്പളയിൽ വെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഓട്ടോറിക്ഷയെ പോലീസ് തടഞ്ഞുനിർത്താൻ ശ്രമിച്ചപ്പോൾ ഡ്രൈവർ വാഹനവുമായി കടന്നു കളയാൻ ശ്രമിച്ചു. തുടർന്ന് പോലീസ് പിന്തുടർന്ന് പിടികൂടി നടത്തിയ പരിശോധനയിലാണ് മാരകമായ രാസലഹരി കണ്ടെത്തിയത്.
ഇച്ചിലമ്പാടി കൊടിയമ്മ സ്വദേശിയായ 42 വയസ്സുള്ള അബ്ദുൾ അസീസാണ് പോലീസിൻ്റെ പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയാൻ പോലീസ് കർശന പരിശോധനകൾ നടത്തിവരികയാണ്. ഇതിനിടെയാണ് ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് പോലീസ് അറിയിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *