ചർമ്മ സൗന്ദര്യം നിലനിർത്താൻ കോസ്മറ്റിക് ഉല്പന്നങ്ങൾ മാത്രം ഉപയോഗിച്ചിട്ട് കാര്യമില്ല ആരോഗ്യകരമായ ഭക്ഷണവും ആവശ്യമാണ്. പ്രത്യേകിച്ച് ചർമ സംരംക്ഷണത്തിന്. നാം കഴിക്കുന്ന ഭക്ഷണം ചർമത്തിന്റെ ആരോഗ്യം നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചർമത്തിലുണ്ടാകുന്ന ചുളിവിനും മുഖക്കുരുവിനും കാരണം ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള ചില ഘടകങ്ങളാണ്. ചില ഭക്ഷണപദാർത്ഥങ്ങൾ ചർമത്തെ പ്രതികൂലമായി ബാധിക്കുന്നു. ചർമത്തിന് ഭംഗിയും യുവത്വവും നിലനിർത്താൻ ഇത്തരത്തിലുള്ള ഭക്ഷണം ഉപേക്ഷിക്കുക.
Also Read
KEAMൽ വീണ്ടും സർക്കാരിന് തിരിച്ചടി; പരിക്ഷാ ഫലം റദ്ദാക്കിയതിനെതിരെ സമർപ്പിച്ച അപ്പീൽ തള്ളി
KEAMൽ വീണ്ടും സർക്കാരിന് തിരിച്ചടി; പരിക്ഷാ ഫലം റദ്ദാക്കിയതിനെതിരെ സമർപ്പിച്ച അപ്പീൽ തള്ളി
- ജങ്ക് ഫുഡ് : പോഷകാംശം തീരെ കുറഞ്ഞ കൃത്രിമ വസ്തുക്കൾ ചേർത്ത ഭക്ഷണപദാർത്ഥങ്ങളാണ് ജങ്ക് ഫുഡ് എന്നറിയപ്പെടുന്നത്. ഇത്തരത്തിലുള്ള ഭക്ഷണം മുഖക്കുരുവിന് കാരണമാകും. ജങ്ക് ഫുഡിൽ സാച്വുറേറ്റഡ് ഫാറ്റും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുന്ന ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. പാസ്താ, ബ്രെഡ്, കേക്ക് എന്നിവ ഇത്തരത്തിൽ ഉള്ള ഭക്ഷണമാണ്. ഇവയ്ക്ക് പകരം ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്ന ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- സോഫ്റ്റ് ഡ്രിങ്ക്സ് / സോഡാ : മധുരം ഇഷ്ടപെടാത്തവർ ആരും ഉണ്ടായിരിക്കില്ല. എന്നാൽ സോഫ്റ്റ് ഡ്രിങ്ക്സിൽ അടങ്ങിയിരിക്കുന്ന മധുരം ചർമത്തിന് യോജിച്ചതല്ല .സോഡായുടെ ഉപയോഗം ചർമത്തിന് പ്രായക്കൂടുതൽ തോന്നിപ്പിക്കുകയും ബാക്ടീരിയയോട് പൊരുതാനുള്ള രോഗപ്രതിരോധ ശക്തി ഇല്ലാതാക്കുകയും ചെയ്യുന്നു.
- വറുത്ത ആഹാരം : വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാർത്ഥങ്ങളുടെ സ്വാദ് നമ്മെ എപ്പോഴും പ്രലോഭിപ്പിച്ച് കൊണ്ടിരിക്കും. എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ മുഖക്കുരുവിന് കാരണമാകാറുണ്ട്. കൂടാതെ ഇവ ശരീരത്തിലെ ഫാറ്റും കാലറിയും ഉയർത്തും.
- ആൽക്കഹോൾ : മദ്യത്തിന്റ അമിതമായ ഉപയോഗം ഡിഹൈഡ്രേഷന് ഇടയാക്കും. ഇത് ചർമത്തിൽ ചുളിവുകൾ വീഴ്ത്തുകയും വരണ്ടതാക്കുകയും ചെയ്യും. മദ്യത്തിന്റെ ഉപയോഗം ത്വക്ക് രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്.
- കഫീൻ :ചില ഭക്ഷ്യവസ്തുകളിൽ അടങ്ങിയിരിക്കുന്ന കഫീൻ ചർമത്തെ ഡിഹൈഡ്രേറ്റ് ചെയ്യുകയും കോർട്ടിസോൾ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. കോർട്ടിസോളിന്റെ അമിതമായ ഉല്പാദനം രോഗപ്രതിരോധ ശേഷിയെ ദോഷകരമായി ബാധിക്കുകയും അകാല വാർധക്യത്തിന് ഇടയാക്കുകയും ചെയ്യുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.