ഇറാൻ-ഇസ്രായേൽ സംഘർഷം തുറന്ന യുദ്ധത്തിലേക്ക് വഴിമാറുമ്പോൾ ടെലിവിഷൻ സന്ദേശത്തിലുടെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി. ആരുടേയും അടിച്ചമർത്തലിന് മുന്നിൽ ഇറാൻ കീഴടങ്ങില്ല എന്ന് ഖമേനി പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. തസ്നിം വാർത്ത ഏജൻസിക്കാണ് സന്ദേശം നൽകിയത് എന്നാണ് റിപ്പോർട്ട്.
ഇറാന് മേൽ അടിച്ചേൽപ്പിച്ച യുദ്ധമാണിതെന്നും ഖമേനി പറഞ്ഞു. അതിനെതിരെ ശക്തമായി പോരാടും.ആരും അടിച്ചേൽപ്പിക്കുന്ന ഒന്നിന് മുന്നിലും ഇറാൻ കീഴടങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഖമേനിയുടെ ഒളിത്താവളം അറിയാമെന്നും കീഴടങ്ങുന്നതാണ് നല്ലത് എന്ന് ഇന്നലെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിനും മറുപടി ഖമേനി നൽകി. ഇറാൻ്റെ ചരിത്രം അറിയാവുന്നവർക്കറിയാം ഒരു ഭീഷണിക്കും മുന്നിൽ തങ്ങൾ കീഴടങ്ങില്ല എന്ന് യുഎസ് പ്രസിഡൻ്റിൻ്റെ പ്രസ്താവനകൾ ചൂണ്ടിക്കാട്ടി ഖമേനി പറഞ്ഞു. ടെഹ്റാന് നേരെ സൈനിക നടപടിക്ക് മുതിർന്നാൽ ഗുരുതര പ്രത്യാഖാതങ്ങൾ അമേരിക്ക നേരിടേണ്ടി വരുമെന്നും ഇറാൻ പരമോന്നത നേതാവ് മുന്നറിയിപ്പ് നൽകി.
“ഇറാൻ എന്ന രാഷ്ട്രത്തെയും അതിൻ്റെ ചരിത്രത്തെയും കുറിച്ച് അറിയാവുന്ന ബുദ്ധിമാനായ വ്യക്തികൾ ഒരിക്കലും ഇറാനോട് ഭീഷണിയുടെ ഭാഷയിൽ സംസാരിക്കില്ല. കാരണം ഇറാൻ ആരുടെ എങ്കിലും മുന്നിൽ കീഴടങ്ങുക എന്നത് അസാധ്യമാണ് “- ഖമേനി പറഞ്ഞു.
ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് ശക്തമായ മറുപടി നൽകുമെന്നും ഖമേനി നേരത്തേ എക്സിസിൽ കുറിച്ചിരുന്നു. സയണിസ്റ്റുകളോട് ഞങ്ങൾ ഒരു ദയയും കാണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്റെ ഔദ്യോഗിക എക്സ് പോസ്റ്റിലൂടെ ഹീബ്രു ഭാഷയിലായിരുന്നു ഖമേനിയുടെ പ്രതികരണം.
ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയെ വധിക്കുന്ന പദ്ധതി ഉപേക്ഷിച്ചിട്ടല്ലെന്ന ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പരാമർശത്തിന് പിന്നാലെയായിരുന്നു ഇന്നലെ പ്രതികരണവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത്. ഇറാൻ കീഴടങ്ങണമെന്ന് ട്രംപ് തൻ്റെ സ്വന്തം സമൂഹ മാധ്യമമായ ദി ട്രൂത്ത് സോഷ്യലിലൂടെ ആവശ്യപ്പെട്ടു. അമേരിക്ക യുദ്ധത്തിൽ ഇടപെടുമെന്ന സൂചനയാണ് ഇതെന്നാണ് വിലയിരുത്തൽ. ഇറാൻ പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് അറിയാം. ഈ അവസരത്തിൽ അവിടെ ആക്രമണം നടത്തില്ല. നിരുപാധികം കീഴടങ്ങുന്നതാണ് നല്ലതെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.


കുംഭമേളയിൽ കുംഭത്തിന് ഇടികിട്ടിയവനാകുമോ പോലീസ് മേധാവി; മലയാളിയെ പിണറായി നാറ്റിക്കില്ലെന്ന് പ്രതീക്ഷിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.