പോലീസിലെ വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവി നാളെ (28.06.2025 ) ബാഡ്ജ് ഓഫ് ഓണറും കമന്റേഷന്‍ ഡിസ്ക്കും വിതരണം ചെയ്യും. വൈകിട്ട് 3.00 ന് തിരുവനന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിലാണ് ചടങ്ങ്.
നിക്ഷേപത്തുക ലഭിച്ചില്ല, കരുവന്നൂര്‍ ബാങ്കിന്റെ ശാഖയില്‍ പെട്രോള്‍ ഒഴിച്ച് നിക്ഷേപകന്റെ പ്രതിഷേധം
കേസന്വേഷണം, ക്രമസമാധാനപാലനം, രഹസ്യ വിവരശേഖരണം, ഭരണനിര്‍വ്വഹണം, മനുഷ്യക്കടത്ത്, ഗതാഗത നിയന്ത്രണം, പരിശീലനം, സൈബര്‍ ക്രൈം, വിരലടയാളശേഖരണം, സോഷ്യല്‍ പോലീസിംഗ്, റെയില്‍വേ പോലീസ്, കോസ്റ്റല്‍ പോലീസ് എന്നീ മേഖലകളിലെ കഴിവ് പരിഗണിച്ചാണ് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കുന്നത്.
164 പേര്‍ക്കാണ് ബാഡ്ജ് ഓഫ് ഓണര്‍ ലഭിക്കുക. മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍പ്പെട്ട ആറ് പേര്‍ക്ക് കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും.
ആംഡ് പോലീസ് ബറ്റാലിയനിലെ വിവിധ മേഖലകളിലെ പ്രകടനത്തില്‍ മികച്ചു നില്‍ക്കുന്നവര്‍ക്കാണ് കമന്റേഷന്‍ ഡിസ്ക്ക് നല്‍കുന്നത്. 49 പേരാണ് ഇത്തവണ കമന്റേഷന്‍ ഡിസ്ക്കിന് അര്‍ഹത നേടിയത്.
പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ ; പ്രതികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.