പറവൂരിൽ പലിശക്കാരുടെ ഭീഷണിയിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ ബിന്ദു, പ്രദീപ് കുമാർ എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നടപടി. മുൻകൂർ ജാമ്യാപേക്ഷ രണ്ടാം തീയതി പരിഗണിക്കും.
ഇരുവരും ദിവസങ്ങളായി ഒളിവിലായിരുന്നു. ഇരുവരുടെയും മകളായ ദീപയെ അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നു. ആശാ ബെന്നിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരിൽ ദീപയും ഉണ്ടായിരുന്നുവെന്ന് ആശയുടെ കുടുംബം മൊഴി നൽകിയിരുന്നു. തുടർന്നാണ് ദീപയെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നത്. ആത്മഹത്യ ചെയ്ത ആശാബെന്നിയുടെ കുടുംബം ഗുരുതര പരാതിയാണ് പ്രതികൾക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ആത്മഹത്യാ പ്രേരണ കുറ്റമടക്കം ചുമത്തിയാണ് ആണ് നിലവിലെ കേസ്.
രണ്ട് തവണകളായി 10 ലക്ഷം രൂപയാണ് ബിന്ദുവിൽ നിന്ന് ആശ വാങ്ങിയതെങ്കിലും 24 ലക്ഷത്തോളം തിരികെ നൽകിയെന്ന് കുടുംബം പറയുന്നു. പരാതി നൽകിയെങ്കിലും പോലീസ് വേണ്ടരീതിയിൽ ഇടപെട്ടില്ലെന്നും ആരോപണം. ആശയുടെ ആത്മഹത്യ കുറിപ്പിലും ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ ഉണ്ട്.
പലിശ പോലും നൽകാതെ കടം വാങ്ങൽ തുടരുന്നു ; സർക്കാരിനെ വിമർശിച്ച് ശശി തരൂർ



കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും എതിര്‍പ്പ് മറികടന്നു; രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ നിയമസഭയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.