അടുത്തിടെ പാർലമെൻ്റ് പാസാക്കിവഖഫ് നിയമത്തെക്കുറിച്ച് രാജ്യവ്യാപക പ്രചാരണം നടത്താന്‍ ബിജെപി. നിയമം നിലവിൽ വന്നതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വിജ്ഞാപനമിറക്കിയതിന് പിന്നാലെയാണ് കേന്ദ്ര ഭരണ പാർട്ടിയുടെ നീക്കം. കേരളത്തിൽ അടക്കം ബിജെപി ഈ നിയമം ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാൻ തയ്യാറെടുക്കുന്നുവെന്ന സൂചനകൾ പുറത്തു വന്നിരുന്നു. ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ച ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു വഖഫ് ഭൂമിതർക്കം നില നിക്കുന്ന മുനമ്പത്ത് എത്താനിരിക്കുകയാണ്. അതിനിടയിലാണ് പാർട്ടിയുടെ ജനപ്രതിനിധികൾക്ക് ബിജെപി നിർദ്ദേശം നൽകിയിരിക്കുന്നത്.
ഈ മാസം 20 മുതല്‍ അടുത്ത മാസം അഞ്ചാം തീയതിവരെ രാജ്യവ്യാപക പ്രചരണം നടത്താനാണ് ദേശീയ നേതൃത്വത്തിൻ്റെ തീരുമാനം. പാര്‍ട്ടിയുടെ എല്ലാ എംപിമാരും എംഎല്‍എമാരും സ്വന്തം മണ്ഡലത്തില്‍ ചുരുങ്ങിയത് ഒര. പാര്‍ട്ടിയുടെ എല്ലാ എംപിമാരും എംഎല്‍എമാരും സ്വന്തം മണ്ഡലത്തില്‍ ചുരുങ്ങിയത് ഒരു പ്രചാരണയോഗത്തില്‍ എങ്കിലും പങ്കെടുക്കണമെന്നാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ നല്‍കിയിരിക്കുന്ന നിര്‍ദേശം.
പ്രതിപക്ഷ പാര്‍ട്ടികള്‍ വഖഫിനെതിരേ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നതിനെ പ്രതിരോധിക്കാനാണ് ഇങ്ങനെയൊരു നീക്കം. വഖഫ് നിയമത്തിന്റെ ഗുണങ്ങളും നേട്ടങ്ങളും ജനങ്ങളോടു വിശദീകരിക്കാനാണ് നിർദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യവ്യാപക പ്രചാരണത്തിലേക്ക് കടക്കുന്നത്. സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും പ്രചാരണ പരിപാടികള്‍ നടത്തണമെന്നും ദേശീയ നേതൃത്വം നിർദേശിച്ചിട്ടുണ്ട്.
പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ദേശീയതലത്തില്‍ വഖഫ് നിയമത്തെക്കുറിച്ച് വര്‍ക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കാനും ബിജെപി തീരുമാനിച്ചു. പ്രചാരണ പരിപാടികളില്‍ വിശദീകരിക്കേണ്ട പുതിയ നിയമത്തിൻ്റെ മേൻമകളെ കുറിച്ച് വര്‍ക്ക്‌ഷോപ്പില്‍ വിശദീകരിക്കും. പ്രചാരണത്തിന് ദേശീയതലത്തില്‍ ഒരു കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. രാധാമോഹന്‍ ദാസിന്റെ നേതൃത്വത്തിലായിരിക്കും പ്രചാരണ സമതിയുടെ പ്രവര്‍ത്തനം. അനില്‍ ആന്റണി, അരവിന്ദ് മേനോന്‍, ജമാല്‍ സിദ്ദിഖി എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും.


രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡനപരാതി ; യുവനടിയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.