ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീറ്റോ ചെയ്തതായി റിപ്പോർട്ടുകൾ. രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിൻ്റെ റിപ്പോർട്ട്.
” ഇറാൻ ഇതുവരെ ഒരു അമേരിക്കക്കാരനെ കൊന്നിട്ടുണ്ടോ? ഇല്ല. അവർ അത് ചെയ്യുന്നതുവരെ ഞങ്ങൾ രാഷ്ട്രീയ നേതൃത്വത്തെ ലക്ഷ്യം വയ്ക്കാൻ ആഗ്രഹിക്കുന്നില്ല,” – യുഎസ് ഭരണകൂടത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇറാൻ്റെ ആണവ പദ്ധതികൾ നിർത്തലാക്കാനാണ് ഇസ്രായേൽ ശക്തമായ ആക്രമണം നടത്തുന്നത്. ഇതിനു ശേഷം യുഎസ് ഉന്നതർ ഇസ്രായേൽ ഉന്നതരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഉദ്യോഗസ്ഥർ ഇക്കാര്യം വെളിപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്.
അൻവറുമായി UDF സഹകരിക്കും; പക്ഷേ… എങ്ങനെയെന്ന് തീരുമാനമായില്ല
ഇറാനിലെ ഉന്നത നേതാവിനെ വധിക്കാൻ അവസരം ലഭിച്ചതായി ഇസ്രായേൽ അറിയിച്ചതായി അവർ പറഞ്ഞു. പക്ഷേ ട്രംപ് അവരെ പദ്ധതിയിൽ നിന്ന് പിൻമാറ്റി. ട്രംപ് നേരിട്ടാണോ സന്ദേശം കൈമാറിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയില്ല. എന്നാൽ ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഇടയ്ക്കിടെ ആശയവിനിമയം നടത്തിയിട്ടുണ്ട് എന്നാണ് സൂചനകൾ.


കെഎഫ്സിയിൽ നിന്ന് 12 കോടി തട്ടിയ സംഭവം; പി വി അൻവറിനെതിരെ വിജിലൻസ് കേസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.