ഇന്ത്യയുടെ ഇന്റലിജൻസ് ഏജൻസിയായ റിസർച്ച് ആസ് അനാലിസിസ് വിങ്ങിന്റെ (റോ) പുതിയ മേധാവിയായി പരാഗ് ജെയിൻ. പഞ്ചാബ് കേഡറിലെ 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിലവിലെ മേധാവി രവി സിൻഹയുടെ കാലാവധി ജൂൺ 30-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നിയമനം.
ജൂലൈ ഒന്നിന് പരാഗ് ജെയിൻ ചുമതലയേൽക്കും. രണ്ട് വർഷത്തെ കാലാവധിയിലേക്കാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. നിലവിൽ ഏവിയേഷൻ റിസർച്ച് സെന്ററിന്റെ (എആർസി) തലവനാണ് പരാഗ് ജെയിൻ. രണ്ട് വർഷത്തേക്കാണ് റോ മേധാവിയായുള്ള നിയമനം.
പാകിസ്താൻ സായുധ സേനയെക്കുറിച്ചുള്ള നിർണായക രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിച്ചുകൊണ്ടാണ് പരാഗ് ജെയിൻ ഓപ്പറേഷൻ സിന്ദൂറിലെ സുപ്രധാന സാന്നിധ്യമായിരുന്നു. ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ ചുമതലകൾ നിർവഹിച്ചിരുന്ന ഏറെ പരിചയസമ്പന്നനായ ഉദ്യോഗസ്ഥനാണ് പരാഗ് ജെയിൻ. ഇന്റലിജൻസ് വൃത്തങ്ങളിൽ ‘സൂപ്പർ സ്ലൂത്ത്’ എന്നറിയപ്പെടുന്ന ജെയിൻ, മനുഷ്യ ബുദ്ധി (HUMINT) യും സാങ്കേതിക ബുദ്ധി (TECHINT) യും ഫലപ്രദമായി സംയോജിപ്പിക്കുന്നതിൽ വിദഗ്ധനായി അറിയപ്പെടുന്നു.
എച്ച്ഡിഎഫ്സി. ബാങ്കിന്റെ ദീപാവലി സമ്മാനം; ഉപഭോക്താക്കള്‍ക്ക് വിവിധ വായ്പകളുടെ പലിശ നിരക്ക് കുറച്ചു
മുമ്പ് ചണ്ഡീഗഡ് എസ്എസ്പിയും ലുധിയാന ഡിഐജിയും പഞ്ചാബ് ഡിജിപി ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൂടാതെ കാനഡയിലും ശ്രീലങ്കയിലും നയതന്ത്രപരമായ റോളുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയ സമയത്തും ഓപ്പറേഷൻ ബലാകോട്ട് സമയത്തും ജമ്മു കശ്മീരിൽ ഇന്ത്യയുടെ ബാഹ്യ ഇന്റലിജൻസ് ഏജൻസിയിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ്.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.