പന്ത്രണ്ടാം ക്ലാസ്സ്‌ മൂല്യനിർണ്ണയം ഡിജിറ്റലാക്കാൻ സി.ബി.എസ്.ഇ

പന്ത്രണ്ടാം ക്ലാസിലെ മൂല്യ നിർണയത്തിൽ സൂതാര്യതയും വേഗതയും കാര്യക്ഷമതയും കൊണ്ടുവരാൻ ലക്ഷ്യമിട്ട്  ഓൺ സ്‌ക്രീൻ മാർക്കിംഗ് (ഒഎസ്എം) രീതി നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി സി.ബി.എസ്.ഇ. ഈ വർഷം മുതൽ ഒ.എസ്.എം നടപ്പാക്കുമെന്നും, പത്താം ക്ലാസിലെ മൂല്യ നിർണത്തിന് നിലവിലെ രീതി തന്നെ പിന്തുടരണമെന്നും വ്യക്തമാക്കി സ്കൂൾ അധികൃതർക്ക് സി.ബി.എസ്.ഇ അറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ത്യയിലും മറ്റ് 26 രാജ്യങ്ങളിലുമായി ഏകദേശം 46 ലക്ഷം വിദ്യാർഥികളാണ് സി.ബി.എസ്.ഇയുടെ പത്ത്, പ്ലസ് ടു ബോർഡ് പരീക്ഷകൾ എഴുതുന്നത്. ഫെബ്രുവരി 17 ന് ആരംഭിച്ച് ഏപ്രിൽ 10 ന് അവസാനിക്കുന്ന രീതിയിലാണ് ഇത്തവണത്തെ പത്താം തരത്തിലെയും, പ്ലസ് ടുവിന്റെയും പരീക്ഷകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. പത്താം ക്ലാസ് പരീക്ഷ വർഷത്തിൽ രണ്ടുതവണ നടത്താനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിലെ രണ്ടാമത്തെ പരീക്ഷ മെയ് 15 മുതൽ ജൂൺ 1 വരെ നടക്കും. രണ്ട് പരീക്ഷകൾക്കും ഒരേ സിലബസായിരിക്കുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.

പ്ലസ് ടു ബോർഡ് പരീക്ഷ മൂല്യ നിർണയം ഡിജിറ്റലാക്കുന്നതിലൂടെ പ്രക്രിയ കൂടുതൽ എളുപ്പവും, പിഴവ് കുറയുമെന്നുമാണ് സി.ബി.എസ്.ഇയുടെ വിലയിരുത്തൽ. ഓൺ-സ്‌ക്രീൻ മാർക്കിംഗ് വരുന്നതോടെ മാർക്കുകൾ കൂട്ടി ഇടുന്നതിലെ തെറ്റുകളും ഒഴിവാക്കാനാവും. കൂടുതൽ എളുപ്പത്തിൽ മൂല്യനിർണയ നടപടികൾ ഏകോപിപ്പിക്കാൻ സാധിക്കുമെന്നും ബോർഡ് കരുതുന്നുണ്ട്. ഡിജിറ്റൽ മൂല്യ നിർണയത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സി.ബി.എസ്.ഇ സ്‌കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

മൂല്യനിർണയത്തിനായി പബ്ലിക് സ്റ്റാറ്റിക് ഐ.പി ഉള്ള കമ്പ്യൂട്ടർ ലാബ്, വിൻഡോസ് 8-ഓ അതിന് മുകളിലോ ഉള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലാപ്‌ടോപ്/ പിസി, അപ്ഡേറ്റ് ചെയ്ത ഇന്റർനെറ്റ് ബ്രൗസറുകൾ, അഡോബ് റീഡർ, കുറഞ്ഞത് 2 എംബിപിഎസ് വേഗതയുള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റി, തടസ്സമില്ലാത്ത വൈദ്യുതി വിതരണം എന്നീ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാണ് സി.ബി.എസ്.ഇ സ്കൂളുകളെ അറിയിച്ചിരിക്കുന്നത്.

മൂല്യ നിർണയത്തിലെ മാറ്റവുമായി പൊരുത്തപ്പെടാൻ അധ്യപകർക്ക് ആവശ്യമായ പരിശീലനം നൽകും. ഒയാസിസ് ഐ.ഡി ഉള്ള എല്ലാ അധ്യാപകർക്കും ലോഗിൻ ചെയ്യാനും സംവിധാനം പരിചയപ്പെടാനുമുള്ള സൗകര്യമുണ്ടാവും. പരിശീലന പരിപാടികൾ, നിർദ്ദേശങ്ങൾ അടങ്ങിയ വിഡിയോകൾ എന്നിവ പുറത്തിറക്കുകയും സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു കോൾ സെന്റർ സജ്ജമാക്കുകയും ചെയ്യുമെന്നും സി.ബി.എസ്.ഇ അറിയിച്ചിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *