മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ബി.അശോകിന്റെ സ്ഥലം മാറ്റത്തിൽ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വകുപ്പിലേക്ക് മാറ്റിയ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ.
സ്ഥലം മാറ്റത്തിനെതിരെ ബി.അശോക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇന്നലെയാണ് അശോകിനെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി.ആന്റ്.ആർഡിയിലേക്ക് മാറ്റിയത്. കേരഫെഡ് പദ്ധതിക്കുള്ള ലോകബാങ്കിന്റെ വായ്പ വകമാറ്റിയതുമായി ബന്ധപ്പെട്ട വാർത്ത വന്നതിന്റെ അടിസ്ഥാനത്തിൽ ഫയലുകൾ പുറത്ത് വന്നതിന്റെ പേരിലായിരുന്നു ബി. അശോകിനെ സർക്കാർ നേരത്തെ സ്ഥലം മാറ്റിയത്.
ഇക്കഴിഞ്ഞ ജനുവരിയിലും ബി.അശോകിന്റെ സ്ഥലംമാറ്റത്തിൽ സർക്കാരിന് തിരിച്ചടിയേറ്റിരുന്നു. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് തദ്ദേശ വകുപ്പ് പരിഷ്കാര കമ്മിഷന്റെ അധ്യക്ഷ സ്ഥാനത്തേക്ക് മാറ്റിയപ്പോഴും അശോക് ട്രൈബ്യൂണലിനെ സമീപിക്കുകയും ട്രൈബ്യൂണൽ ആ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു.
ഗാസയിലെ വെടിനിർത്തലിനായുള്ള ട്രംപിന്റെ പദ്ധതികൾ; അംഗീകരിച്ച് ഹമാസ്



നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണം ; വീണ്ടും കത്തയച്ച് തലാലിൻ്റെ സഹോദരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.