പേരാമ്പ്രയിൽ യു.ഡി.എഫ് പ്രതിഷേധ സദസ്സിനിടെ സംഘർഷം

പേരാമ്പ്രയിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ സദസ്സിനിടെ വീണ്ടും സംഘർഷം. കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പേരാമ്പ്ര ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു ആണ് സംഭവം.

ഷാഫി പറമ്പിൽ എംപിയെ ഇന്നലെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് നടന്ന പ്രതിഷേധ സദസ്സിനിടെയാണ് സംഭവം. പരിപാടി നടക്കുന്ന സ്ഥലത്തു നിന്ന്‌ പോലീസ് പിരിഞ്ഞു പോകണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്.

സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞ പ്രവർത്തകർ ‘പൊലീസ് ഗോ ബാക്ക്’ വിളികളുമായാണ് ഇവിടെ തടിച്ചുകൂടിയത്. എംപിയെ സംരക്ഷിക്കാത്ത പൊലീസിന്റെ സംരക്ഷണം യുഡിഎഫ് സംഗമത്തിനും വേണ്ടെന്നാണ് പ്രവർത്തകർ പറഞ്ഞത്. എം.കെ.രാഘവൻ എം.പി ഉൾപ്പെടെയുള്ള നേതാക്കൾ സംയമനം പാലിക്കാൻ അഭ്യർഥിച്ചതോടെയാണ് പ്രതിഷേധക്കാർ പിൻവാങ്ങിയത്.  ബസ് സ്റ്റാൻഡിനു സമീപം നടക്കുന്ന പ്രതിഷേധ സംഗമത്തിനിടെ സ്റ്റാൻഡിൽ നിന്ന് ബസുകൾ പുറത്തിറക്കാൻ  ഡ്രൈവർമാർ ഏറെ ബുദ്ധിമുട്ടി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *