പണയം വെച്ച ആഭരണങ്ങളുമായി പേരാമ്പ്ര അർബൻ നിധി ലിമിറ്റഡ് ഉടമകൾ മുങ്ങിയതായി പരാതി. സ്വർണ്ണ പണയത്തിന് കുറഞ്ഞ പലിശ നിരക്കിൽ എത്ര തുക വേണമെങ്കിലും ലോൺ നൽകുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു ഇവർ സ്വർണ്ണം കൈവശപ്പെടുത്തിയത്. കോഴിക്കോട് പേരാമ്പ്ര മിനി സിവിൽ സ്റ്റേഷന് സമീപം ഐ.സി.ഐ.സി.ഐ ബാങ്കിന് മുകളിൽ പ്രവർത്തിച്ചിരുന്ന അർബൻ നിധി എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി.
സംഭവത്തിൽ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേന്ദ്ര സർക്കാരുമായി ബന്ധമുള്ള സ്ഥാപനമാണെന്നാണ് നടത്തിപ്പുകാർ പറഞ്ഞിരുന്നത്. സേവിംഗ് ഡെപ്പോസിറ്റ്, എഫ്ഡി, റെക്കറിംഗ് ഡെപ്പോസിറ്റ്, പേഴ്സണൽ ലോൺ, ഗോൾഡ് ലോൺ, വനിതകൾക്ക് സ്വയംതൊഴി വായ്പ തുടങ്ങിയ ഇടപാടുകളാണ് സ്ഥാപനം നടത്തിയിരുന്നത്. നാല് ശതമാനം പലിശ നിരക്കിൽ എത്ര തുക വേണമെങ്കിലും സ്വർണ പണയ വായ്പ എന്നതായിരുന്നു ഇവരുടെ വലിയ പ്രഖ്യാപനം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
രജിസ്ട്രാരുടെ സീൽ പൂഴ്ത്തിവച്ചെന്ന വിദ്യാർഥികളുടെ പരാതിയിൽ കർശന നടപടിയെടുക്കുമെന്ന് വിസി
രജിസ്ട്രാരുടെ സീൽ പൂഴ്ത്തിവച്ചെന്ന വിദ്യാർഥികളുടെ പരാതിയിൽ കർശന നടപടിയെടുക്കുമെന്ന് വിസി



സെഷൻസ് കോടതി വിധി മറികടന്ന് ക്രിമിനൽ കേസുകളിൽ മുൻകൂർ ജാമ്യം ; കേരള ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമർശനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.