തിരുവനന്തപുരം മംഗലാപുരത്ത് സ്ഥാനാർഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയ ആള് വീട്ടമ്മയെ കയറി പിടിച്ചു. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലെ ബിജെപി സ്ഥാനാർഥിയ്ക്ക് ഒപ്പം എത്തിയ രാജുവെന്ന ആൾക്കെതിരെയാണ് പരാതി.
സംഭവത്തില്‍ രാജുവിനെതിരെ മംഗലപുരം പോലീസ് കേസെടുത്തു. സ്ഥാനാർഥി വോട്ടു ചോദിച്ചു മടങ്ങുന്നതിനിടയിലാണ് രാജു വീട്ടമ്മയെ കയറി പിടിച്ചത്. സ്ഥാനാർഥിയടക്കം വോട്ട് ചോദിച്ച് മടങ്ങിയതിനിടയില്‍ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിക്കുകയായിരുന്നു.
വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വെള്ളമെടുക്കാൻ അകത്തേക്ക് പോയ സമയം രാജു പിന്നാലെ പോയി വീട്ടമ്മയെ കയറി പിടിക്കുകയായിരുന്നു. വീട്ടമ്മ അലറി വിളിച്ചപ്പോള്‍ രാജു ഇറങ്ങിയോടി എന്നാണ് പരാതി. തുടർന്ന് വീട്ടമ്മ മംഗലപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
You May Also Like
നിലമ്പൂരിൽ UDF സ്ഥാനാർത്ഥിയായി; ആര്യാടൻ ഷൗക്കത്ത് കളത്തിലിറങ്ങും
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികളുടെ സാമ്പത്തിക ഇടപാട് ; 3 വർഷത്തിനിടെ നടത്തിയത് 30കോടിക്ക് മേലെ ഭൂമിക്കച്ചവടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.