പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യം തള്ളി NCP; വിയോജിപ്പ് കോൺഗ്രസിനെ അറിയിച്ചതായി സുപ്രീയ സുലേ

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പ്രത്യേക പാർലമെൻ്റ് സമ്മേളേനം വിളിക്കണമെന്ന് കോൺ​​ഗ്രസിൻ്റെ നിലപാട് തള്ളി ഇൻഡ്യ മുന്നണി സഖ്യക്ഷിയായ എൻസിപി. പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കണമെന്ന കോൺ​ഗ്രസിൻ്റെ ആവശ്യത്തിൽ വിയോജിപ്പ് അറിയിച്ചതായി എൻസിപി നേതാവ് സുപ്രിയ സുലേ വ്യക്തമാക്കി.

പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് സമിപിച്ചിരുന്നു. എന്നാൽ ഇത് ഉചിതമായ സമയമല്ലെന്ന് കോൺ​ഗ്രസ് നേതാക്കളെ അറിയിച്ചതായി സുപ്രിയ സുലേ പറഞ്ഞു. പഹൽ​ഗാം ഭീകരാക്രമണത്തെക്കുറിച്ചും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതിനുമായി വിദേശത്ത് സന്ദർശനം നടത്തുന്ന സർവ്വകക്ഷി സംഘത്തിൻ്റെ ഭാ​ഗമായിരുന്നപ്പോഴാണ് കോൺ​ഗ്രസ് നേതാക്കൾ വിളിച്ചതെന്നും സുപ്രിയ സുലേ വ്യക്തമാക്കി.

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ കാഴ്ചപ്പാട് വിദേശത്ത് അവതരിപ്പിക്കുമ്പോൾ തന്നെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനവും ഒരു ചർച്ചയും ആവശ്യപ്പെടുന്നത് എങ്ങനെ കാണാൻ കഴിയുമെന്നും സുപ്രിയ സുലേ ചോദിച്ചു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ആരംഭിക്കുമ്പോൾ പഹൽഗാം ആക്രമണത്തെയും ഓപ്പറേഷൻ സിന്ദൂരിനെയും കുറിച്ച് സർക്കാരിനെ ചോദ്യം ചെയ്യുമെന്ന നിലപാട് കോൺ​ഗ്രസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും സുപ്രിയ സുലേ വ്യക്തമാക്കി.

ഇന്ത്യയുടെ നിലപാട് വിശദീകരിക്കാനായി പോയ സർവ്വകക്ഷി പ്രതിനിധികളെല്ലാം വിദേശത്ത് നിന്ന് മടങ്ങിവരുന്നതുവരെ യോഗം വിളിക്കുന്നതിനായി കാത്തിരിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് സംസാരിച്ചിരുന്നുവെന്നും സുപ്രിയ സുലേ കൂട്ടിച്ചേർത്തു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *