ശശി തരൂരിൻ്റെ സർവേക്ക് പിന്നാലെ പോകേണ്ടെന്ന് പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകി കോൺഗ്രസ്

ശശി തരൂരിന് അനുകൂലമായ സര്‍വേ ഭരണവിരുദ്ധ വോട്ടുകള്‍ ചിതറിക്കാനുള്ള ബിജെപി ശ്രമമെന്ന് വിലയിരുത്തലില്‍ കോണ്‍ഗ്രസ്. ജനപ്രീതി ഉണ്ടെന്ന് കാണിക്കാന്‍ ശശി തരൂര്‍ പോസ്റ്റ് ഷെയര്‍ ചെയ്തതാണെന്നുമാണ് പാർട്ടി വിലയിരുത്തല്‍. കേരള വോട്ട് വൈബ് എന്ന ഏജന്‍സി രണ്ടര മാസം മുന്‍പ് മാത്രമാണ് സ്ഥാപിതമായതെന്നും ആരും സര്‍വേയ്ക്ക് പിന്നാലെ പോകേണ്ടന്നും പ്രവര്‍ത്തകര്‍ക്ക് കോൺഗ്രസ് നിര്‍ദേശം നൽകി. സര്‍വേയ്ക്ക് വിശ്വാസ്യത ഇല്ലെന്നും ആരോ കുക്ക് ചെയ്ത സര്‍വ്വേ ആണെന്നും രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

അതേസമയം, യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ താനാണെന്ന സര്‍വേ ഫലം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് തരൂര്‍. 28.3 ശതമാനം പേര്‍ തരൂര്‍ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു. കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ തരംഗമുണ്ടെന്നാണ് സര്‍വേയില്‍ പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണമെന്ന് 17.5 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. 24.2 ശതമാനം വോട്ടു നേടിയ കെ.കെ. ഷൈലജക്കാണ് മുഖ്യമന്ത്രി പദവിക്ക് എല്‍ഡിഎഫില്‍  കൂടുതല്‍ പിന്തുണ. സിറ്റിങ് എംഎല്‍എമാരെ മാറ്റണമെന്നാണ് പങ്കെടുത്ത 62 ശതമാനം പേരും അഭിപ്രായപ്പെടുന്നതെന്നാണ്  സർവേ ഫലത്തില്‍ പറയുന്നത്. 23 ശതമാനം പേര്‍ മാത്രമാണ് നിലവിലുള്ള എംഎല്‍എമാര്‍ തുടരണമെന്ന് ആഗ്രഹിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *