കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ കേരളത്തിൽ ഉടൻ നടപ്പാക്കില്ല. സിപിഐയുടെ എതിർപ്പാണ് പദ്ധതി ഉടൻ വേണ്ടെന്ന് തീരുമാനിച്ചത്. മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ചയ്ക്ക് വന്നപ്പോൾ സിപിഐ മന്ത്രിമാർ എതിർപ്പ് ഉന്നയിച്ചു. കൂടുതൽ ചർച്ചകൾക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് ധാരണയായി. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ്സാക്കി ഉയർത്താൻ തീരുമാനിച്ചതിനു പിന്നാലെയാണ് പിഎം ശ്രീ നടപ്പാക്കുന്നതു സംബന്ധിച്ച് ചർച്ച ഉയർന്നത്.
മൂന്നു വർഷമായി തുടരുന്ന എതിർപ്പ് മാറ്റിവച്ച് പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടുന്നത് സംബന്ധിച്ച ഇന്നത്തെ ക്യാബിനറ്റ് യോഗം ചർച്ച ചെയ്തു. എന്നാൽ അത് കേരളം എന്ന ബ്രാൻഡിനെ ബാധിക്കുമെന്നായിരുന്നു സിപിഐ മന്ത്രിമാർ പറഞ്ഞത്. പദ്ധതിയിൽ ചേരാത്തതിൻ്റെ പേരിൽ കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികളുടെ വിഹിതം കേന്ദ്രം അനുവദിക്കുന്നില്ല. ഇത് പരിഹരിക്കാനാണ് വിദ്യാഭ്യാസ പദ്ധതി മാത്രം നടപ്പാക്കാം എന്ന ആലോചന വന്നത്. പിഎം ശ്രീയിൽ ഭാഗമാകാത്തതിൻ്റെ പേരിൽ മിക്ക കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികളും പ്രതിസന്ധിയിലാണ്. വിദ്യാഭ്യാസ വകുപ്പിന് മാത്രം കേന്ദ്രത്തിൽ നിന്ന് 1186.84 കോടി രൂപ ലഭിക്കാനുണ്ട്.
ബീഹാറിൽ ആർ.ജെ.ഡി നേതാവിനെ അജ്ഞാത സംഘം വെടിവെച്ചു കൊലപ്പെടുത്തി


വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.