മാവോയിസ്റ്റ് നേതാവ് രൂപേഷിന് വേണ്ടി സിദ്ധരാമയ്യക്ക് സിപിഐയുടെ കത്ത്; ആശയങ്ങൾ മൂലം അദ്ദേഹത്തിന് നീതി നിഷേധിക്കപ്പെടരുതെന്ന് ആവശ്യം

തടവിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന് നീതി ഉറപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാരിന് കത്തയച്ച് സിപിഐ. രൂപേഷിൻ്റെ ആശയങ്ങൾ മൂലം അദ്ദേഹത്തിന് നീതി നിഷേധിക്കപ്പെടരുതെന്നും, കർണാടക സർക്കാർ അദ്ദേഹത്തോട് മാന്യവും മര്യാദയോടെയും പെരുമാറണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്ത് സിപിഐ നൽകിയിരിക്കുന്നത്. ജയിൽ മോചനം അടുത്തിരിക്കുന്ന ഘട്ടത്തിൽ വീണ്ടും കേസെടുക്കാൻ നീക്കമെന്ന രൂപേഷിൻ്റെ ഭാര്യ ഷൈനയുടെ ആരോപണത്തിന് പിന്നാലെയാണ് സിപിഐ ഇടപെടൽ.

“ഉടനെ ജയിൽ മോചിതനാകുന്ന രൂപേഷിനെതിരെ കർണാടക സർക്കാർ പുതിയ കേസുകൾ എടുക്കാൻ ഉദ്ദേശിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തെയും രാഷ്ട്രീയത്തെയും അംഗീകരിക്കുന്നില്ലെങ്കിലും, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ തങ്ങൾ ശക്തമായി വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ, ശ്രീ രൂപേഷിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിശ്വാസങ്ങൾ ഒരു ജനാധിപത്യ വ്യവസ്ഥയിൽ അദ്ദേഹത്തിന് നീതി ലഭ്യമാക്കുന്നതിന് തടസ്സമാകരുതെന്ന് ഞങ്ങൾ വിനീതമായി അഭ്യർത്ഥിക്കുന്നു. നിസ്സാരമായ കാരണങ്ങളാൽ പ്രതികാര നടപടികൾ സ്വീകരിക്കാതെ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും തത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, രൂപേഷിന് നീതിയുക്തവും നീതിയുക്തവുമായ ഒരു പെരുമാറ്റം സർക്കാർ ഉറപ്പാക്കണം” സിപിഐ കത്തിൽ ആവശ്യപ്പെട്ടു.

ദിവസങ്ങൾക്ക് മുൻപാണ് ജയിൽ മോചനം അടുത്തിരിക്കുന്ന ഘട്ടത്തിലും രൂപേഷിനെതിരെ പുതിയ കേസെടുക്കാൻ പോകുകയാണെന്ന ആരോപണവുമായി രൂപേഷിൻ്റെ ഷൈന രംഗത്തുവന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഷൈന രൂപേഷിനെ അനന്തമായി ജയിലിലടയ്ക്കാനുള്ള ​ഗൂഢാലോചന നടക്കുന്നതായി ആരോപണമുന്നയിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കർണാടക മുഖ്യമന്ത്രിക്ക് സിപിഐ കത്ത് നൽകിയിരിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *