സി.പി.എം നേതാവിനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം ഉദയംപേരൂരിൽ  സിപിഎം നേതാവിനെ പാർട്ടി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയായിരുന്ന ടി.എസ്.പങ്കജാക്ഷനാണ് മരിച്ചത്. നടക്കാവ് ലോക്കല്‍ കമ്മിറ്റി ഓഫിസിലെ വായനശാല മുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഈ വായനശാല പൂട്ടുന്നത് പതിവില്ല. ഇന്നലെ രാത്രി 10 മണിക്കും പങ്കജാക്ഷനെ ഇവിടെ നാട്ടുകാര്‍ കണ്ടിരുന്നു.

ഇന്ന രാവിലെ ആറു മണിയോടെ പത്രമിടാന്‍ വന്നയാളാണ് മൃതദേഹം കണ്ടത്. ഇയാൾ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും സിപിഎം നേതാക്കളും സ്ഥലത്ത് എത്തി. പിന്നാലെ പോലീസിനേയും വിവരം അറിയിച്ചു. ഫോറന്‍സിക് സംഘം എത്തിയ ശേഷം മറ്റു നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കടബാധ്യതകളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലെ ജീവനക്കാരനായിരുന്നു മരിച്ച പങ്കജാക്ഷന്‍. ഇവിടത്തെ യൂണിയന്‍ ഭാരവാഹിയുമായിരുന്നു. വിരമിച്ച ശേഷം പങ്കജാക്ഷനും ഭാര്യ ഭാസുരദേവിയും സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *