കൊച്ചി: കന്യാകുമാരി തീരത്ത് ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കൻ ജില്ലകളിലാകും ശക്തമായ മഴ ലഭിക്കുകയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മുന്നറിയിപ്പുകളുടെ ഭാഗമായി ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
അതേസമയം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച രാത്രി ശക്തമായ മഴയാണ് ലഭിച്ചത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മലയോര പ്രദേശങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്. ഞ്ായറാഴ്ച പത്തനംതിട്ട ചേത്തയ്ക്കലിൽ മാത്രം ഒരുമണിക്കൂറിൽ 60 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.



ബേപ്പൂരിൽ ആര് മത്സരിച്ചാലും എൽ.ഡി.എഫ് ജയിക്കും ; മന്ത്രി മുഹമ്മദ് റിയാസ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.