ഡി.മണിയുടെ ക്ലീൻ ചിറ്റ് ; സ്വർണ്ണമെവിടെയെന്ന് എസ്.ഐ.ടി പറയണമെന്ന് രമേശ്‌ ചെന്നിത്തല

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഡി.മണിക്ക് പങ്കില്ലെന്ന എസ്‌.ഐ.ടി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ശബരിമലയില്‍ നിന്ന് കൊണ്ടുപോയ സ്വര്‍ണം എവിടെയാണെന്ന് എസ്.ഐ.ടി മറുപടി പറയണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. തന്റെ സുഹൃത്തായ വ്യവസായി പറഞ്ഞ വിവരങ്ങളാണ് എസ്‌.ഐ.ടിയ്ക്ക് കൈമാറിയതെന്ന് അദ്ദേഹം പറഞ്ഞു.

വ്യവസായിയുമായി ഇന്നും സംസാരിച്ചുവെന്നും, നേരത്തെ പറഞ്ഞതില്‍ തന്നെ വ്യവസായി ഉറച്ചു നില്‍ക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എസ്‌.ഐ.ടിയില്‍ തനിക്ക് സംശയങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. സിപിഎമ്മുമായി ബന്ധമുള്ള രണ്ട് പോലീസ് അസോസിയേഷന്‍ നേതാക്കളെ എസ്‌.ഐ.ടിയില്‍ ഉള്‍പ്പെടുത്തിയതായും രമേശ് ചെന്നിത്തല ആരോപിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഭ സിനഡില്‍ പോയത് തെറ്റല്ലെന്നും താനും ഉമ്മന്‍ ചാണ്ടിയും ഒക്കെ ഇതിനു മുന്‍പ് പോയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വി.ഡി സതീശന്‍ സിനഡില്‍ പോകുന്ന കാര്യം താനുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *