കര്‍ണാടകയിലെ ബെല്ലാരിയില്‍ ബാനര്‍ കെട്ടുന്നതിനെച്ചൊല്ലി ഇരു കൂട്ടർ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വാല്‍മീകിയുടെ പ്രതിമ അനാച്ഛാദന പരിപാടിക്ക് മുന്നോടിയായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാനര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. കല്യാണ രാജ്യ പ്രഗതി പക്ഷ (കെആര്‍പിപി) എംഎല്‍എ ജനാര്‍ദന റെഡ്ഡിയുടെയും കോണ്‍ഗ്രസ് എംഎല്‍എ ഭരത് റെഡ്ഡിയുടെയും അനുയായികള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. രാജശേഖര്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് എന്നാണ് വിവരം.
ഭരത് റെഡ്ഡിയുടെ അനുയായികള്‍ ജനാര്‍ദന റെഡ്ഡിയുടെ വീടിന് മുന്നില്‍ ബാനറുകള്‍ കെട്ടാന്‍ ശ്രമിച്ചതാണ് തർക്കത്തിന്റെ തുടക്കം. എന്നാല്‍ ഇത് ജനാര്‍ദന റെഡ്ഡിയുടെ അനുയായികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കവും കല്ലേറുമുണ്ടാവുകയായിരുന്നു. പിന്നീട് സംഘര്‍ഷം ശക്തമായി. വിവരമറിഞ്ഞ് ഭരത് റെഡ്ഡിയുടെ അടുത്ത സഹായിയും മുന്‍ മന്ത്രിയുമായ സതീഷ് റെഡ്ഡിയും സ്ഥലത്തെത്തി. സംഘര്‍ഷത്തിനിടെ സതീഷ് റെഡ്ഡിയുടെ ഗണ്‍മാന്‍ ആകാശത്തേക്ക് രണ്ടു റൗണ്ട് വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ജനാര്‍ദന റെഡ്ഡിയുടെ വീട്ടില്‍ ബാനറുകള്‍ സ്ഥാപിച്ചിട്ടില്ലെന്നും പൊതുനിരത്തുകളില്‍ ബാനറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഭരത് റെഡ്ഡി പറഞ്ഞു. വാല്‍മീകി സമുദായക്കാര്‍ ബാനറുകള്‍ സ്ഥാപിക്കുന്നത് തടയാന്‍ കഴിയില്ല. വാല്‍മീകി പരിപാടി നടക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നില്ല. സംഘര്‍ഷം രാഷ്ട്രീയ പ്രേരിതമാണെന്നും ഭരത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
കുടുംബവഴക്കിനിടെ ഭാര്യയെ കൊടുവാളിന് വെട്ടിക്കൊന്ന് ഭർത്താവ്



വിഗ്രഹത്തിൻ്റെ കഴുത്തിലിട്ടിരുന്ന സ്വര്‍ണമാല കവര്‍ന്ന മേൽശാന്തി അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.