കാസർകോട് സീറ്റ് വിഭജന തർക്കത്തില്‍ ഡി.സി.സി യോഗത്തിനിടെ പ്രവർത്തകർ തമ്മില്‍ കയ്യാങ്കളി. ഡി.സി.സി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കലും, കോണ്‍ഗ്രസിന്റെ കർഷക സംഘടനയായ ഡി.കെ.ടി.എഫിന്റെ ജില്ലാ പ്രസിഡന്റ് വാസുദേവനും തമ്മിലുണ്ടായ തർക്കമാണ് കൈയ്യേറ്റത്തിലേക്ക് എത്തിയത്. ഈസ്‌റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് നേതാക്കള്‍ തമ്മില്‍ ചേരി തിരിഞ്ഞത്.
നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ജെയിംസ് പന്തമാക്കല്‍ ഡി.ഡി.എഫ് എന്ന സംഘടയുണ്ടാക്കിയിരുന്നു. പിന്നീട് ചർച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞ വർഷം അദ്ദേഹം ഉള്‍പ്പെടെയുള്ള ഏഴുപേർ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. ഇവർക്ക് ഈസ്റ്റ് എളേരിയില്‍ സീറ്റ് നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസ് യോഗം നിരസിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ അഞ്ച് സീറ്റുകള്‍ നല്‍കാമെന്ന് തീരുമാനം ആയി.
എന്നാല്‍ പിന്നീട് ഈ തീരുമാനത്തില്‍ ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസലിനെ ഉള്‍പ്പെടെ അധിക്ഷേപിക്കുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിൽ തർക്കങ്ങള്‍ ഉടലെടുത്തിരുന്നു. ഇതേ തുടർന്ന് ഇവർക്ക് രണ്ടു സീറ്റുകള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് കോണ്‍ഗ്രസ് യോഗം തീരുമാനിച്ചു. ഇതാണ് ഏറ്റുമുട്ടലിന് വഴിവെച്ചതെന്നാണ് റിപ്പോർട്ട്.
മണ്ഡല കാലമായതോടെ കുതിച്ചുയർന്ന് പച്ചക്കറിവില



പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ; കൈ മുറിച്ചുമാറ്റപ്പെട്ട വിനോദിനി ഇന്ന് ആശുപത്രി വിടും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.