ശബരിമല സ്വർണക്കൊള്ളക്കേസിൽ ഇ. ഡി അന്വേഷണം സ്വാഗതാർഹമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ശബരിമല തന്ത്രി സ്ഥാനം മാറ്റുന്നത് സംബന്ധിച്ച് നിലവിൽ തീരുമാനം എടുക്കുന്നതിൽ പ്രസക്തിയില്ലെന്നും ജയകുമാർ പറഞ്ഞു. ആവശ്യമായ ഘട്ടത്തിൽ ധർമ്മനിഷ്ഠമായ തീരുമാനം കൈക്കൊള്ളുമെന്നാണ് അദേഹം പറഞ്ഞത്. ഇ.ഡി അന്വേഷണം ആ വഴിക്ക് നടക്കട്ടെയെന്നും താൻ അത് ശ്രദ്ധിക്കുന്നില്ലെന്നും കെ.ജയകുമാർ വ്യക്തമാക്കി. എത്ര വലിയ സാമ്പത്തിക ക്രമക്കേടാണെങ്കിലും അത് പുറത്തു വരണമെന്നാണ് ജയകുമാർ പറഞ്ഞത്.
കണ്ണൂരിൽ പുലിയെ കണ്ടതായി നാട്ടുകാർ
ഒക്ടോബർ വരെ തന്ത്രി കണ്ഠരര് മഹേഷ് മോഹനർക്കാണ് ശബരിമലയിലെ തന്ത്രിയുടെ ചുമതല നൽകിയിരിക്കുന്നത്. സ്വർണക്കൊള്ള മുഴുവനും നടന്നത് ശബരിമല തന്ത്രിയുടെ അറിവോടെയാണെന്നാണ് എസ്.ഐ.ടി റിപ്പോർട്ടിൽ ഉള്ളത്. മുൻ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ എതിർത്ത് കൊല്ലം വിജിലൻസ് കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച ഹരജിയിലാണ് നിർണ്ണായക വിവരങ്ങളുള്ളത്.
അതേസമയം, കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗം എൻ വിജയകുമാറിനെ വീണ്ടും കോടതി റിമാൻഡ് ചെയ്തു. ശബരിമലയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഇ ഡിയും നടപടികൾ കടുപ്പിക്കുകയാണ്. ആടിയ ശിഷ്ടം നെയ് വില്പനയിലെ ക്രമക്കേട് വിവരങ്ങളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്. മുൻ കീഴ്ശാന്തി സുനിൽകുമാർ പോറ്റിയെ വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇ.ഡിയുടെ ഇടപെടൽ.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.