മുതുകുളത്ത് അഭിഭാഷകനായ മകൻ്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു. വെട്ടേറ്റ അമ്മയുടെ നില ഗുരുതരമായി തുടരുന്നു.
കണ്ടലൂർ തെക്ക് പീടികയിൽ നടരാജൻ (62) ആണ് മരിച്ചത്. ഭാര്യ സിന്ധുവിനെ (49) ഗുരുതര പരിക്കുകളോടെ മാവേലിക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇവരുടെ മകൻ മാവേലിക്കര ബാറിലെ അഭിഭാഷകനായ നവജിത്ത് നടരാജനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി ഒൻപതരയോടെ ഇവരുടെ വീട്ടിലാണ് സംഭവം. കുടുംബ വഴക്കാണ് കാരണമെന്നാണ് പ്രാഥമിക വിവരം. ഇരുവരെയും വെട്ടിപരിക്കേൽപ്പിച്ച നവജിത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വാക്കത്തി കൊണ്ടാണ് ആക്രമിച്ചത്. നടരാജൻ്റെ തലയ്ക്ക് ഒട്ടേറെ തവണ വെട്ടേറ്റു. ഇതിനു ശേഷം വീടിൻ്റെ രണ്ടാം നിലയിലേക്ക് കയറിയ നവജിത്തിനെ സാഹസികമായാണ് പോലീസ് പിടികൂടിയത്.
You May Also Like
ഒറ്റപ്പാലത്ത് മകനും അച്ഛനും മരിച്ച നിലയിൽ; നാലാം ക്ലാസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയെന്ന് നിഗമനം
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതി പിടിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.