തിരുവനന്തപുരത്തെ വർക്കല ക്ലിഫിന് സമീപമുള്ള റിസോർട്ടിൽ വൻ തീപിടുത്തം. അപകടത്തിൽ ബ്രീട്ടീഷ് പൗരന് പൊള്ളലേറ്റു. റിസോർട്ടിലെ മൂന്ന് മുറികൾ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് റിസോർട്ടിൽ തീപിടുത്തമുണ്ടായത്. ജീവനക്കാർ ചവർ കത്തിക്കുന്നതിനിടെ ചവറുകൂനയിൽ നിന്നും തീ പടരുകയായിരുന്നു എന്നാണ് വിവരം. റിസോർട്ടിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട താമസക്കാരനായ ഇംഗ്ലണ്ട് സ്വദേശി ഓടി രക്ഷപ്പെടുന്നതിനിടയിലാണ് പൊള്ളലേറ്റത്.
ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. കത്തിനശിച്ച മുറികളിൽ താമസക്കാരായ മറ്റ് വിദേശികളുടെ സാധന സാമഗ്രികളടക്കം ഉണ്ടായിരുന്നതായാണ് വിലയിരുത്തൽ.
You May Also Like
ഭക്ഷണം കഴിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ് നേഴ്സ് മരിച്ചു
ഭക്ഷണം കഴിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ് നേഴ്സ് മരിച്ചു
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥിയുടെ മരണത്തിൽ സർക്കാർ 10 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരത്തുക നൽകണമെന്ന് ഹൈക്കോടതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.