തിരുവനന്തപുരത്ത് ചരക്കു ട്രെയിനിൽ അഗ്നിബാധ. പെട്രോളുമായി പോകുകയായിരുന്ന ടാങ്കർ ട്രെയിനിയിലാണ് തീപിടുത്തമുണ്ടായത്. സമയോചിതമായ ഇടപെടൽ മൂലം തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഉപ്പിലാംമൂട് പാലത്തിന് സമീപമുള്ള ട്രാക്കിലാണ് അപകടം ഉണ്ടായത്. പെട്രോളുമായി പോകുന്ന സമയത്ത് ടാങ്കറിന് തീപിടിക്കുകയായിരുന്നു. ട്രെയിനിന്റെ ടാങ്കർ ബോഗിയുടെ മുകൾ ഭാഗത്ത് നിന്നാണ് തീ പടർന്നതെന്നാണ് വിവരം. വിവരം അറിഞ്ഞ ഉടനെ അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



സ്ട്രോക്കിന് ശേഷം പൊതുവേദിയിൽ ഉല്ലാസ് പന്തളം; താരത്തിന്റെ അവസ്ഥ കണ്ട് ഞെട്ടി പ്രേക്ഷകർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.