കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഉൾപ്പെട്ട നാലു പൊലീസുകാരേയും സസ്പെൻഡ് ചെയ്തു. പൊലീസുകാർക്ക് സസ്പെൻഷൻ ശിപാർശ ചെയ്ത് തൃശൂർ ഡിഐജി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരമേഖല ഐജിയുടെ നടപടി. എസ്ഐ നുഹ്മാൻ, സീനിയർ സിപിഒ ശശിധരൻ, സിപിഒമാരായ സന്ദീപ്, സജീവൻ എന്നിവർക്കാണ് സസ്പെൻഷൻ.
അതേസമയം, പൊലീസുകാർക്കെതിരെ കനത്ത നടപടിയുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചിരുന്നു. നേരത്തെ നടപടി സ്വീകരിച്ചുവെന്നത് തടസ്സമാകില്ലെന്ന് നിയമോപദേശത്തിൽ വ്യക്തമായിരുന്നു. പൊലീസുകാരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഐജി ഹരിശങ്കർ നൽകിയ റിപ്പോർട്ടും നിയമോപദേശവും പരിഗണിച്ച് അച്ചടക്ക നടപടിയെടുക്കാനായിരുന്നു ആദ്യ തീരുമാനം.
പിരിച്ചുവിടുകയാണെങ്കിൽ ഇക്കാര്യം വ്യക്തമാക്കി പൊലീസുകാർക്ക് നോട്ടീസ് നൽകി വിശദീകരണം കൂടി കേട്ട ശേഷമേ നടപടിയെടുക്കാൻ സാധിക്കുകയുള്ളു. അതേസമയം പൊലീസുകാരുടെ പിരിച്ചുവിടലല്ലാതെ മറ്റൊരു നടപടിയും സ്വീകാര്യമല്ലെന്ന് മർദനമേറ്റ കോൺഗ്രസ് പ്രവർത്തകൻ സുജിത്ത് വ്യക്തമാക്കിയിരുന്നു.
ആലപ്പുഴയിൽ വൻ ലഹരിവേട്ട ; ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കളുമായി മൂന്ന് പേർ പിടിയിൽ



കനത്തമഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട്; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.