കാസർകോട് നഗരത്തിലെജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി. അത്യാഹിത വിഭാഗം, ഒ പി കൗണ്ടർ എന്നിവിടങ്ങളിലാണ് ചികിത്സക്കെത്തിയ ഗുണ്ടകൾ തമ്മിലടിച്ചത്.
ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. ചെമ്മനാട്, കീഴൂർ സംഘങ്ങളാണ് ഏറ്റുമുട്ടിയത്. നാട്ടിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റാണ് ഇരു സംഘങ്ങളും ആശുപത്രിയിൽ എത്തിയത്.എന്നാൽ, ആശുപത്രിയിലും ഇവർ ഏറ്റുമുട്ടുകയായിരുന്നു.
സംഘർഷത്തെ തുടർന്ന് 30 മിനിറ്റ് സമയം അത്യാഹിത വിഭാഗം, ഒ പി പ്രവർത്തനം തടസപ്പെട്ടെന്ന് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ മുഹമ്മദ് നിസാർ അറിയിച്ചു. സംഭവത്തിൽ എട്ട് പേരെ കാസർകോട് പോലീസ് അറസ്റ്റ് ചെയ്തു.
You May Also Like
കണ്ണപുരം സ്ഫോടനക്കേസിലെ പ്രതി പിടിയിൽ
കണ്ണപുരം സ്ഫോടനക്കേസിലെ പ്രതി പിടിയിൽ
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



രാത്രിയിൽ റോഡിൽ നിർത്തിയിട്ട കാറിൽ എംഡിഎംഎ വിൽപന; യുവതിയും രണ്ട് സുഹൃത്തുക്കളും അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.