ശബരിമല കൊടിമര പുനപ്രതിഷ്ഠയ്ക്കായി സംഭാവന നല്‍കിയ കാര്യം സ്ഥിരീകരിച്ച് സിനിമാ താരങ്ങള്‍. നാണയങ്ങളായാണ് സ്വര്‍ണം സംഭാവന നല്‍കിയതെന്ന് ചില സിനിമാ താരങ്ങള്‍ വിജിലന്‍സിന് മൊഴി നല്‍കി. ഷാജി കൈലാസ്, സുരേഷ് കുമാര്‍, രഞ്ജി പണിക്കര്‍ എന്നിവരാണ് നിലവിൽ മൊഴി നല്‍കിയിട്ടുള്ളത്. ദേവസ്വം രേഖകളില്‍ പരാമര്‍ശിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ കൊടിമര പുനപ്രതിഷ്ഠയ്ക്ക് സംഭാവന നല്‍കിയോ എന്നറിയാനായി മാധ്യമങ്ങളിലൂടെ പരസ്യം നല്‍കുന്ന കാര്യവും വിജിലന്‍സ് ആലോചനയിലുണ്ട്.
സംഭാവന നല്‍കിയ ചിലര്‍ സ്വര്‍ണത്തിന്റെ കൃത്യമായ അളവുകള്‍ രേഖകൾ സഹിതം പറഞ്ഞു കൊടുത്തത് അന്വേഷണ സംഘത്തിന് സഹായകമായിട്ടുണ്ട്. എന്നാല്‍ മറ്റ് ചിലര്‍ സംഭാവന നല്‍കിയ സ്വര്‍ണത്തിന്റെ തൂക്കം ഓര്‍മയില്ലെന്നും പറയുന്നു. വരും ദിവസങ്ങളില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളും മൊഴി നല്‍കിയേക്കുമെന്നാണ് വിവരം. ഇരുവരും മൊഴി നല്‍കാനുള്ള തങ്ങളുടെ സന്നദ്ധത വിജിലന്‍സ് സംഘത്തെ അറിയിച്ചിട്ടുണ്ട്.
27 പേര്‍ സ്വര്‍ണം സംഭാവന നല്‍കിയെന്നാണ് ദേവസ്വം രേഖയിലുള്ളത്. എന്നാൽ,ഇതില്‍ കൂടൂതല്‍ പേര്‍ സംഭാവന നല്‍കിയിട്ടുണ്ടോ എന്നറിയാനാണ് മാധ്യമങ്ങളിലൂടെ പരസ്യം നല്‍കാന്‍ വിജിലന്‍സ് നീക്കം നടത്തുന്നത്. സ്വര്‍ണം നല്‍കിയവര്‍ തെളിവുകളോടെ ഇത് വിജിലന്‍സ് സംഘത്തെ അറിയിക്കണം. തുടര്‍ന്ന് വിജിലന്‍സ് ഈ പേരുകള്‍ ദേവസ്വം രേഖകളുമായി ഒത്തുനോക്കും.
ശിശുമരണ നിരക്ക് അമേരിക്കയെക്കാൾ കുറവ് ; ആരോഗ്യ രംഗത്ത് മികച്ച നേട്ടം കൈവരിച്ച് കേരളം
ഹൈക്കോടതിയുടെ അനുമതിക്ക് പിന്നാലെയാണ് കൊടിമര പുനപ്രതിഷ്ഠയ്ക്ക് ലഭിച്ച സംഭാവനയില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. കൊടിമര പുനപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ദേവപ്രശ്‌നത്തിന്റെ രേഖകള്‍ ഉള്‍പ്പെടെ വിജിലന്‍സ് പരിശോധിച്ച് വരികയാണ്. 30 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.