എന്റെ പൊന്നേ എങ്ങോട്ടാണി കുതിപ്പ്!!! സംസ്ഥാനത്ത്  സ്വർണ്ണവില 85000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 85,360 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ്ണത്തിന്റെ വിലയാണിത്. കഴിഞ്ഞ ദിവസത്തേക്കാൾ 680 രൂപയാണ് ഇന്ന് വർദ്ധിച്ചത്.

ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 10, 670 രൂപയാണ്. മാസത്തിന്റെ തുടക്കത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 9705 രൂപയായിരുന്നു. ഞായറാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില 84680 രൂപയായിരുന്നു. ഇന്നലെ സ്വർണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.ശനിയാഴ്ചയും 84680 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില(Gold Rate).

സെപ്റ്റംബർ 9നാണ് സംസ്ഥാനത്ത് സ്വർണ്ണവില ആദ്യമായി എൺപതിനായിരം പിന്നിട്ടത്. അതേസമയം സ്വർണ്ണവിലയിൽ ഉണ്ടാകുന്ന കുതിപ്പ് സ്വർണത്തിന്റെ ഡിമാന്റിനെ ബാധിച്ചിട്ടില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. എന്നാൽ സ്വർണ്ണത്തിന്റെ വിലയിൽ ഉണ്ടാകുന്ന ഈ കുതിപ്പ് സാധാരണക്കാരെ സംബന്ധിച്ച് ആശങ്ക ഉളവാക്കുന്നതാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *