സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായി മൂന്നാം ദിവസമാണ് സ്വർണവിലയിൽ ഇടിവ് നേരിടുന്നത്. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 72,560 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 25 രൂപ കുറഞ്ഞ് 9070 രൂപയായി.
അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരുപവന് 78,000ത്തോളം രൂപ നൽകേണ്ടി വരും. 24 കാരറ്റിന് പവന് 79,160 രൂപയാണ് വില. 18 കാരറ്റിന് പവന് 59,368 രൂപയും ഗ്രാമിന് 7,421 രൂപയുമാണ് വില. ഇന്നലെ രണ്ടു ഘട്ടങ്ങളിലായി 1080 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 73,000-ല്‍ താഴെയെത്തിയത്. മൂന്ന് ദിവസത്തിനിടെ 1300 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്.വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 116 രൂപയാണ്.
ജൂൺ 14 നു രേഖപ്പെടുത്തിയ 74,560 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര് സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്ക്കാന് കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
പ്രിവിലേജ് കാർഡ്, 10 ശതമാനം വിലക്കുറവ് ; വനിതാ ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകളുമായി സപ്ലൈകോ



ഗാഡ്ജറ്റുകൾ വാങ്ങാൻ പറ്റിയ അവസരം ; ആമസോണിൽ പ്രൈം ഡേ സെയിൽ ജൂലൈ 12 മുതൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.