സ്വർണ്ണവില വീണ്ടും റെക്കോർഡ് കുതിപ്പിൽ ; പവന് 89,480 രൂപ

89,000 കടന്ന് റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണ വില. ചൊവ്വാഴ്ച പവന് 920 രൂപ വര്‍ധിച്ച് 89480 രൂപയിലെത്തി. ആദ്യമായാണ് സ്വര്‍ണ വില 89,000 കടക്കുന്നത്. ഗ്രാമിന് 115 രൂപ വര്‍ധിച്ച് 11,185 രൂപയിലെത്തി. ഒക്ടോബറില്‍ ഏഴു ദിവസം പിന്നിടുമ്പോള്‍ പവന് 2,480 രൂപയാണ് ഇതുവരെ വര്‍ധിച്ചത്.

സ്വര്‍ണ വില പുതിയ റെക്കോര്‍ഡിടുമ്പോള്‍ ഒരു പവന്‍ വാങ്ങാനുള്ള ചെലവ് ഒരു ലക്ഷം കടന്നു കുതിക്കുകയാണ്. 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍റെ ആഭരണത്തിന് 1.01 ലക്ഷം രൂപ നല്‍കണം. 8948 രൂപയാണ് 10 ശതമാനം പണിക്കൂലിയായി നല്‍കേണ്ടത്. സ്വര്‍ണ വിലയോടൊപ്പം ഹാള്‍മാര്‍ക്കിങ് ചാര്‍ജായ 53 രൂപയും (45 രൂപ+ 18% ജിഎസ്ടി) മൂന്ന് ശതമാനം ജിഎസ്ടിയും അടങ്ങുന്നതാണ് സ്വര്‍ണാഭരണത്തിന്‍റെ വില. ഇന്നത്തെ നിരക്കില്‍ ഒരു പവന്‍റെ ആഭരണത്തിന് 1,01,435 രൂപയാണ് നല്‍കേണ്ടി വരിക.

  1. സ്വർണവില (1 പവൻ): ₹89,480
  2. പണിക്കൂലി (10%): ₹8,948
  3. ജി.എസ്.ടി (3%): ₹2,953
  4. ഹാൾമാർക്കിങ് ചാർജ്: ₹53

ആകെ വില: ₹1,01,435

രാജ്യാന്തര വില തുടരെ റെക്കോര്‍ഡിടുന്നതാണ് ആഭ്യന്തര വിപണിയിലും വില മുന്നേറാന്‍ കാരണം. രാജ്യാന്തര സ്വര്‍ണ വില രാവിലെ 3,978 ഡോളറില്‍ പുതിയ റെക്കോര്‍ഡിട്ടു.  നിലവില്‍ 3977 ഡോളറിലാണ് വ്യാപാരം. ഏത് നിമിഷവും സ്വര്‍ണം പുതിയ റെക്കോര്‍ഡിലേക്ക് കുതിക്കുമെന്നതിനാല്‍ വില ഇനിയും ഉയരാമെന്ന് സാരം. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു നില്‍ക്കുന്നതും കേരളത്തില്‍ സ്വര്‍ണ വിലയുടെ കുതിപ്പിന് കാരണമാണ്

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *